ബിജെപി പ്രചാരണ വാഹനത്തിനുള്ളില്‍ കുടുങ്ങി വിദ്യാര്‍ഥി മരിച്ചു

മയ്യഴി> മാഹി വളവില്കടപ്പുറത്ത് ബിജെപി പ്രചാരണ വാഹനത്തിനുള്ളില് കുടുങ്ങി വിദ്യാര്ഥി മരിച്ചു. മാഹി സ്പെഷ്യല് ബ്രാഞ്ചില് ജോലിചെയ്യുന്ന ഹോംഗാര്ഡ് വളവില് അയ്യപ്പക്ഷേത്രത്തിനടുത്ത വിശ്വലാലിന്റെ മകന് ആദിത്യ വിശ്വലാല് (10) ആണ് മരിച്ചത്. കൊട്ടിക്കലാശത്തിന് തൊട്ടുമുന്പ് ഞായറാഴ്ച സന്ധ്യക്ക് ആറോടെ അയ്യപ്പക്ഷേത്രത്തിനടുത്ത റോഡിലാണ് ദാരുണമായ ദുരന്തം.

സൈക്കിളില് പ്രചാരണ വാഹനത്തിന് പിന്നാലെ പോയ കുട്ടി 407 മിനിലോറിയുടെ പിന്ചക്രം ദേഹത്ത് കയറിയാണ് മരിച്ചത്. സൈക്കിളോടിച്ച് പോവുന്നതിനിടയില് വാഹനം തട്ടി വീണതാണെന്ന് സംശയിക്കുന്നു. ഉയര്ന്ന ഡിജെ ശബ്ദസംവിധാനമുള്ള പ്രചാരണ വാഹനത്തില് ബിജെപി പ്രവര്ത്തകരുമുണ്ടായിരുന്നു.

ലോറിയുടെ പിന്ചക്രം കുട്ടിയുടെ ദേഹത്ത് കയറിയ ശേഷമാണ് വാഹനത്തിലുള്ളവര് ശ്രദ്ധിച്ചത്. ഗുരുതര പരിക്കേറ്റ കുട്ടിയെ മാഹി ജനറല് ആശുപത്രിയില്നിന്ന് കോഴിക്കോടേക്ക് കൊണ്ടുപോവുന്നതിനിടെ വടകരയില്വെച്ചാണ് മരണം സംഭവിച്ചത്



Credits Kerala || Deshabhimani ​Online ​News https://ift.tt/2OjfdPR

Comments

Archive

Contact Form

Send