രാജ്യസഭാ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി
കൊച്ചി > രാജ്യസഭാ തെരഞ്ഞെടുപ്പ് മേയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി. ഇപ്പോഴത്തെ നിയമസഭാംഗങ്ങൾക്കാണ് വോട്ടവകാശമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേന്ദ്ര ഇടപെടലിനെത്തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റി വച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടി ചോദ്യം ചെയ്ത് എസ് ശർമ്മ എംഎൽഎയും സംസ്ഥാന നിയമസഭാ സെക്രട്ടറിയും സമർപ്പിച്ച ഹർജികൾ അനുവദിച്ചാണ് ജസ്റ്റിസ് പി വി ആശയുടെ ഉത്തരവ്.
നിലവിലെ നിയമസഭ സാമാജികരിൽ നിന്നും തെരഞ്ഞെടുപ്പ് നടത്തിയാൽ ജനാഭിലാഷം പ്രതിഫലിക്കില്ലന്നും പുതിയ നിയമസഭയാണ് ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാംഗങ്ങളൂടെ തെരഞ്ഞെടുപ്പ് നടത്തേണ്ടതെന്നുമുള്ള കമ്മീഷൻ്റെ വാദം കോടതി തള്ളി.
കേരളത്തിലെ തെരഞ്ഞെടുപ്പ് നീട്ടിവക്കാൻ കേന്ദ്ര നിയമ മന്ത്രാലയം ശുപാർശ ചെയ്തെന്നും പുതിയ നിയമസഭ രൂപീകരിച്ചശേഷം തെരഞ്ഞെടുപ്പ് മതിയെന്ന് നിയമോപദേശം ലഭിച്ചെന്നും കമ്മിഷൻ കോടതിയില് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏപ്രിൽ 21നാണ് നിലവിലെ മൂന്ന് അംഗങ്ങളുടെ കാലാവധി തീരുന്നത്.
Credits Kerala || Deshabhimani Online News https://ift.tt/3wOulX6
Comments