ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് കടത്ത്: ഇ.ഡി ക്ക് പരാതി
കോഴിക്കോട് > ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് വാഹനാപകടമുണ്ടാക്കി തട്ടിയെടുത്ത സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി. തെരഞ്ഞെടുപ്പ് ഫണ്ടിന്റെ മറവിൽ കള്ളക്കടത്ത് ഇടപാടാണ് നടന്നതെന്നും ഇ ഡി അന്വേഷിക്കണമെന്നുമാണ് പരാതി. ലോക്താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലീം മടവൂരാണ് പരാതി നൽകിയത്.
കോഴിക്കോട് നിന്ന് രേഖകളില്ലാതെ കടത്തിയ 10കോടി രൂപയാണ് കൊടകരക്കടുത്ത് അപകടമുണ്ടാക്കി കവർന്നതായി വാർത്ത.ഏപ്രിൽ മൂന്നിന് പുലർച്ചക്കായിരുന്നു സംഭവം. 25 ലക്ഷംരൂപ നഷ്ടമായതായാണ് കൊടകര പൊലീസിന് ലഭിച്ച പരാതി. പൊലീസ് അന്വേഷണത്തിൽ കോടികൾ വാഹനത്തിലുള്ളതായി കണ്ടെത്തിയതായാണ് വാർത്തകൾ.
തെരഞ്ഞെടുപ്പ് ഫണ്ട് പ്രത്യേക അക്കൗണ്ടിലൂടെയെ കൈമാറാവൂ. പാതിരാത്രി പണംകൊണ്ടുപോയത് കള്ളപ്പണമായതിനാലാണ്. സംസ്ഥാനത്താകെ 50കോടിയോളം രൂപയുടെ കള്ളപ്പണം തെരഞ്ഞെടുപ്പിനായി ബിജെപി വിതരണംചെയ്തതയാണറിയുന്നത്. കള്ളപ്പണമൊഴുക്ക് ജനാധിപത്യ സമ്പ്രദയാം തകർക്കുന്നതും രാജ്യദ്രോഹകരവുമാണ്. ഇതിന്റെ സ്രോതസ് കണ്ടെത്തി നടപടിക്ക് തയ്യാറാകണം–- കോഴിക്കോട് ഇ ഡി ഡപ്യൂടി ഡയറക്ടർക്ക് നൽകിയ പരാതിയിൽ സലീം ആവശ്യപ്പെട്ടു.
Credits Kerala || Deshabhimani Online News https://ift.tt/3vdyNNm
Comments