കോട്ടയം മെഡി. കോളേജ് യൂണിയൻ ചെയർപേഴ്‌സണായി ഞാറക്കൽ സ്വദേശി കെ ആർ ചാരുലത
വൈപ്പിൻ > ആരോഗ്യ സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കോട്ടയം മെഡിക്കൽ കോളേജിൽ ഞാറക്കൽ സ്വദേശി കെ ആർ ചാരുലത ചെയർപേഴ്സനായി. ആദ്യമായാണ് ഒരു വനിത ചെയർപേഴ്സനാകുന്നത്. കഴിഞ്ഞവർഷം മാഗസിൻ എഡിറ്ററായിരുന്നു. അദ്വിക എന്ന പേരിൽ ഈവർഷം എസ്എഫ്ഐ അവതരിപ്പിച്ച പാനലിൽ ഭൂരിഭാഗവും പെൺകുട്ടികളായിരുന്നു.
ചാരുലതയുടെ നേതൃത്വത്തിൽ കോളേജിൽ നടപ്പാക്കിയ ഋതു, സഖി, അഹം തുടങ്ങിയ സാമൂഹ്യസേവന പദ്ധതികൾ വിദ്യാർഥികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും ഒരുപോലെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്കൂളിൽ ജൂനിയർ റെഡ്ക്രോസ് കേഡറ്റായിരുന്ന ചാരുലത, പഠനകാലംമുതൽ സാമൂഹ്യപ്രവർത്തനമേഖലയിൽ തൽപ്പരയായിരുന്നു.
കുഫോസിന്റെ പുതുവൈപ്പ് സെന്ററിലെ ഫാം സൂപ്രണ്ടായ ഞാറക്കൽ കണ്ണപ്പശേരി കെ കെ രഘുരാജിന്റെയും എടവനക്കാട് ഗവ. യുപി സ്കൂൾ ഹെഡ്മിസ്ട്രസ് കെ പി സുശീലയുടെയും മകളാണ്. സഹോദരി കെ ആർ ചിത്രലേഖയും എംബിബിഎസ് വിദ്യാർഥിയാണ്.
Credits Kerala || Deshabhimani Online News https://ift.tt/3x965Pg
Comments