' ഓ അമദേർ ഘറേർ മെം' (അവൾ നമ്മുടെ വീട്ടിലെ പെണ്ണാണ്) ; പോരാട്ടങ്ങളുടെ 
പേരാണ്‌ ഐഷി


​കൊല്ക്കത്ത
ഓ അമദേർ ഘറേർ മെം (അവൾ നമ്മുടെ വീട്ടിലെ പെണ്ണാണ്). നമ്മുടെ വീട്ടിലെ പെൺകുട്ടിയെ വിജയിപ്പിക്കാൻ ജാമുരിയ ഒരുങ്ങുകയാണ്. ബംഗാൾ മാത്രമല്ല, രാജ്യമാകെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമാണിപ്പോൾ ജാമുരിയ. ജെഎൻയു വിദ്യാർഥിയൂണിയൻ അധ്യക്ഷ ഐഷി ഘോഷാണ് ഇവിടെ സിപിഐ എം പ്രതിനിധിയായ ഇടതുപക്ഷ–-മുന്നണി സ്ഥാനാർഥി. യുവത്വത്തിന്റെയും സമരവീര്യത്തിന്റെയും പ്രതീകമായ ഐഷി ജെഎൻയുവിലെ വിദ്യാർഥി സമരത്തിന് നേതൃത്വം നൽകിയതിന് ആർഎസ്എസ്–- സംഘപരിവാർ സംഘത്തിന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായി. ബംഗാളിൽ ഇത്തവണ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് സിപിഐ എം അണിനിരത്തിയ യുവനിര പോരാളികളിൽ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയാണ് ഇരുപത്താറുകാരിയായ ഐഷി.

പശ്ചിമ ബർദ്വമാൻ ജില്ലയിലെ കൽക്കരി ഖനി മേഖലയായ ജാമുരിയയിലെ തൊഴിലാളിയുടെ മകളാണ് ഐഷി. കമ്യൂണിസ്റ്റ്–- തൊഴിലാളി പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ ഇവിടെ തെരഞ്ഞെടുപ്പുകളിൽ അധികവും സിപിഐ എം ആണ് ജയിച്ചിട്ടുള്ളത്. 2011ലും 16ലും സംസ്ഥാനമൊട്ടാകെ തൃണമൂൽ തുത്തുവരിയപ്പോഴും ഇടതുപക്ഷം വിജയിച്ചു. വർഗീയവികാരം ഇളക്കിവിട്ട് വോട്ട് തട്ടാനുള്ള ശ്രമമാണ് ബിജെപിയും തൃണമൂലും നടത്തുന്നത്. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്.



Credits National || Deshabhimani ​Online ​News https://ift.tt/2QYxxP6

Comments

Archive

Contact Form

Send