ഒമാനു പിന്നാലെ യുഎഇയും ഇന്ത്യയില്‍ നിന്നുള്ള പ്രവേശനം വിലക്കി

മനാമ > ഒമാനുപിന്നാലെ ഇന്ത്യയില് നിന്നുള്ള വിമാനങ്ങള്ക്ക് യുഎഇയും താല്ക്കാലിക വിലക്കേര്പ്പെടുത്തി. പ്രവേശന നിരോധനം ഞായറാഴ്ച നിലവില് വരും. കഴിഞ്ഞ 14 ദിവസത്തിനിടെ ഇന്ത്യ വഴി സഞ്ചരിച്ചവര്ക്കും (ട്രാന്സിറ്റ്) പ്രവേശനം വിലക്കി. പത്ത് ദിവസത്തിനുശേഷം നിരോധനം അവലോകനം ചെയ്യും.

ഇന്ത്യയില് കോവിഡ് കേസുകള് രൂക്ഷമായ പാശ്ചാത്തലത്തിലാണ് നടപടി. ജനിതക മാറ്റം സംഭവിച്ച വൈറസ് സാന്നിദ്ധ്യം ഇന്ത്യയില് കണ്ടെത്തിയെന്ന റിപ്പോര്ട്ടുകളും പുതിയ തീരുമാനത്തിന് കാരണമായി. യുഎഇ പൗരന്മാര്, നയതന്ത്ര വിദഗ്ധര്, ആരോഗ്യ പ്രവര്ത്തകര് എന്നിവരെ നിരോധനത്തില്നിന്ന് ഒഴിവാക്കി. യുഎഇയില് നിന്നും യാത്രക്കാരുമായി ഇന്ത്യയിലേക്കുള്ള യാത്രാവിമാനങ്ങള്ക്ക് വിലക്കില്ല.

അടിയന്തര ആവശ്യങ്ങള്ക്കായി നാട്ടിലെത്തി അടുത്ത ദിവസങ്ങളില് മടങ്ങാനിരന്ന പ്രവാസികളെ പുതിയ തീരുമാനം ആശങ്കയിലാക്കി.

ബുധനാഴ്ച ഒമാനും ഇന്ത്യയില് നിന്നുള്ള പ്രവേശനം വിലക്കിയിരുന്നു. ഇന്ത്യ, പാക്കിസ്ഥാന്, ബംഗ്ലാദേശ് എ്ന്നിവടങ്ങളില് നിന്നുള്ള യാത്രക്കാര്ക്ക് ശനിയാഴ്ച മുതല് അനിശ്ചിതകാലത്തേക്കാണ് ഒമാന് നിരോധനം ഏര്പ്പെടുത്തിയത്. സൗദിയിലേക്കും കുവൈത്തിലേക്കും വിലക്ക് നിലനില്ക്കുന്നുണ്ട്. സൗദി മെയ് 17 വരെ ഇന്ത്യയുള്പ്പെടെ 20 രാജ്യങ്ങള്ക്കാണ് വിലക്കേര്പ്പെടുത്തിയത്. മെയ് 17ന് ശേഷവും ഇന്ത്യയിലേക്കുള്ള നിയന്ത്രണം തുടരുമെന്ന് സൗദി വിമാനകമ്പനിയായ സൗദിയ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബഹ്റൈനും ഖത്തറും നിവലില് തീരുമാനങ്ങള് എടുത്തിട്ടില്ല.



Credits National || Deshabhimani ​Online ​News https://ift.tt/32AvVhc

Comments

Archive

Contact Form

Send