വീട്ടുമുറ്റങ്ങള്‍ സമരകേന്ദ്രങ്ങളായി; കേന്ദ്രവാക്‌സിന്‍ നയത്തിനെതിരെ ആളിക്കത്തി പ്രതിഷേധം

കൊച്ചി > വീട്ടുമുറ്റങ്ങളെ സമരകേന്ദ്രങ്ങളാക്കി കേന്ദ്ര വാക്സിന് നയത്തിനെതിരെ കേരളത്തിന്റെ പ്രതിഷേധം. വാക്സിന് അമിത വില ഈടാക്കി കൊള്ളനടത്താന് കമ്പനികള്ക്ക് അവസരം നല്കുന്ന കേന്ദ്ര സര്ക്കാര് നയത്തിനെതിരെ എല്ഡിഎഫ് നേതൃത്വത്തില് സംഘടിപ്പിച്ച ഗൃഹാങ്കണ സമരത്തില് ആയിരങ്ങള് പങ്കാളികളായി.

ബുധനാഴ്ച വൈകിട്ട് 5.30 മുതല് ആറുവരെ നടന്ന പ്രതിഷേധത്തില് വീട്ടുമുറ്റങ്ങളില് പ്ലക്കാര്ഡും പോസ്റ്ററും ഉയര്ത്തി പ്രവര്ത്തകര് പ്രതിഷേധം അറിയിച്ചു. കുടുംബാംഗങ്ങളും സമരത്തിന്റെ ഭാഗമായി.

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം പി വീട്ടുമുറ്റത്ത് പ്രതിഷേധിക്കുന്നു

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം പി വീട്ടുമുറ്റത്ത് പ്രതിഷേധിക്കുന്നു

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വന് ഗൃഹാങ്കണത്തില് സത്യഗ്രഹം നടത്തുന്നു

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വന് ഗൃഹാങ്കണത്തില് സത്യഗ്രഹം നടത്തുന്നു

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ് ഗൃഹാങ്കണ സമരത്തില്

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ് ഗൃഹാങ്കണ സമരത്തില്

കോവിഡ് മൂലം പ്രതിസന്ധിയിലായ സംസ്ഥാനങ്ങളെ കൂടുതല് അപകടത്തിലാക്കുന്ന ജനവിരുദ്ധ കേന്ദ്രനയം തിരുത്തണമെന്നാവശ്യപ്പെട്ടാണ് സമരം സംഘടിപ്പിച്ചത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2PvYE3Z

Comments

Archive

Contact Form

Send