മരണപ്പിടച്ചില്‍: ഉത്തരേന്ത്യയില്‍ ഓക്‌സിജൻ തീരുന്നു

ന്യൂഡൽഹി
ഡൽഹി അടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തുടർച്ചയായ ഏഴാം ദിവസവും ഓക്സിജൻ ക്ഷാമം രൂക്ഷം. ഹരിയാനയിലെ ഗുരുഗ്രാമിൽ കതുരിയ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ നാല് കോവിഡ്ബാധിതര് മരിച്ചു. കഴിഞ്ഞ ദിവസം ഡൽഹി ജയ്പുർ ഗോൾഡൻ ആശുപത്രിയിലും ഗംഗാറാം ആശുപത്രിയിലുമായി 45 രോഗികൾ ഓക്സിജൻ ക്ഷാമത്തെ തുടർന്ന് മരിച്ചു. ആവശ്യത്തിന് ഓക്സിജൻ ലഭ്യമല്ലാത്തതിനാൽ ഡൽഹിയിലെ ഏറ്റവും വലിയ കോവിഡ് ആശുപത്രിയായ എൽഎൻജെപി അടക്കം പല ആശുപത്രികളിലും രോഗികളെ പ്രവേശിപ്പിക്കുന്നത് നിർത്തി. പ്രവേശനം കാത്ത് ഡൽഹിയിലെയും ഗുഡ്ഗാവ്, നോയിഡ തുടങ്ങി സമീപപ്രദേശങ്ങളിലെയും ആശുപത്രികൾക്ക് മുന്നിൽ രോഗികളുടെ നീണ്ടനിര ഞായറാഴ്ചയും തുടർന്നു.

ഹരിയാനയുടെ ഭാഗമായ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രി കതുരിയയിൽ ഞായറാഴ്ചയാണ് നാല് രോഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചത്. ഗംഗാറാം ആശുപത്രിയിൽ 25 ഉം ഡൽഹി രോഹിണിയിലെ ജയ്പുർ ഗോൾഡൻ ആശുപത്രിയിൽ 20 ഉം രോഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചു. ഭൂരിഭാഗം ആശുപത്രികളിലും ഓക്സിജൻ ക്ഷാമം തീവ്രമാണ്. ജയ്പുർ ഗോൾഡൻ ആശുപത്രിയിൽ വീണ്ടും ഓക്സിജൻ ക്ഷാമം അനുഭവപ്പെടുകയാണെന്ന് എംഡി ഡോ. ഡി കെ ബലൂജ അറിയിച്ചു. ഏതാനും മണിക്കൂറുകൾ കൂടിയുള്ള ഓക്സിജൻ മാത്രമാണ് ശേഷിക്കുന്നത്. 164 രോഗികളാണ് ഓക്സിജൻ സഹായത്താൽ കഴിയുന്നതെന്നും ബലൂജ മാധ്യമങ്ങളോട് പറഞ്ഞു.

രോ​ഗികള് വരേണ്ട

സർക്കാർ മേഖലയിലെ ഏറ്റവും വലിയ കോവിഡ് ആശുപത്രി എൽഎൻജെപിയിൽ ഓക്സിജൻ ക്ഷാമത്തെ തുടർന്ന് ഞായറാഴ്ച രോഗികളെ പ്രവേശിപ്പിക്കുന്നത് നിർത്തി. പ്രമുഖ സ്വകാര്യ ആശുപത്രിയായ ഫോർട്ടിസ് രോഗികളെ പ്രവേശിപ്പിക്കുന്നത് നിർത്തിയതായി അറിയിച്ച് ആശുപത്രിക്ക് മുന്നിൽ ബോർഡ് വച്ചു. മണിക്കൂറുകൾ മാത്രമുള്ള ഓക്സിജനാണ് ശേഷിക്കുന്നതെന്നും 100 രോഗികൾ ഓക്സിജൻ സഹായത്താൽ ചികിത്സയിലുണ്ടെന്നും ആശുപത്രി അറിയിച്ചു. ഓക്സിജൻ തീരുകയാണെന്നും സഹായിക്കണമെന്നും ശ്രീറാം സിങ് ആശുപത്രി എംഡി ഗൗതം സിങ് സാമൂഹ്യമാധ്യമങ്ങളിലൂടെ കണ്ണീരോടെ അഭ്യർഥിച്ചു. ആശുപത്രികളിലെ ഓക്സിജൻ ലഭ്യത അറിയുന്നതിനായി പ്രത്യേക പോർട്ടൽ ആരംഭിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. 700 മെട്രിക് ടൺ ഓക്സിജനാണ് ആവശ്യമെന്നും എന്നാൽ, 330 മെട്രിക് ടൺ മാത്രമാണ് ലഭിക്കുന്നതെന്നും കെജ്രിവാൾ പറഞ്ഞു.



Credits National || Deshabhimani ​Online ​News https://ift.tt/3gDJ8Os

Comments

Archive

Contact Form

Send