ബോംബേറ്‌ നാടകം: ഇഎംസിസി ഡയറക്ടറുമായി തെളിവെടുത്തു

കൊല്ലം > വോട്ടെടുപ്പു ദിവസംനടന്ന പെട്രോൾ ബോംബേറ് നാടകം ആസൂത്രണം ചെയ്ത കുണ്ടറ മണ്ഡലം ഡിഎസ്ജെപി സ്ഥാനാർഥിയായ ഇഎംസിസി ഡയറക്ടർ ഷിജു എം വർഗീസ്, മറ്റൊരു പ്രതി വിനുകുമാർ എന്നിവരുമായി പ്രത്യേക അന്വേഷകസംഘം തെളിവെടുത്തു. ആലപ്പുഴ, എറണാകുളം ജില്ലകളിലെ വിവിധ സ്ഥലങ്ങളിലായിരുന്നു തെളിവെടുപ്പ്.

ഗൂഢാലോചന ആസൂത്രണം ചെയ്ത എറണാകുളം മെഡിക്കൽ സെന്ററിനു സമീപം ജുവൽ നക്സസ് അപ്പാർട്ട്മെന്റിൽ ഡിഎസ്ജെപിയുടെ പല യോഗങ്ങളും ചേർന്നിരുന്നു. അപ്പാർട്ട്മെന്റിലെ സന്ദർശക രജിസ്റ്റർ പരിശോധിച്ച അന്വേഷകസംഘം സെക്യൂരിറ്റി ജീവനക്കാരുടെ മൊഴിയെടുത്തു. പെട്രോൾ നിറയ്ക്കാൻ കുപ്പി വാങ്ങിയ കടയിലും പെട്രോൾ വാങ്ങിയ എസ്എൽ പുരത്തെ പെട്രോൾപമ്പിലും ഭക്ഷണം കഴിച്ച ഹരിപ്പാട്ടെ ഹോട്ടലിലും തെളിവെടുത്തു. കേസുമായി ബന്ധപ്പെട്ട് പ്രധാന തെളിവുകൾ ലഭിച്ചതായി ചാത്തന്നൂർ എസിപി വൈ നിസാമുദീൻ പറഞ്ഞു.

ബോംബെറിയൽ നാടകം അരങ്ങേറിയ കണ്ണനല്ലൂർ പാലമുക്കിൽ ശനിയാഴ്ച തെളിവെടുക്കും. തിങ്കളാഴ്ച വരെയാണ് പ്രതികളെ കോടതി കസ്റ്റഡിയിൽ വിട്ടത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3u9n9mD

Comments

Archive

Contact Form

Send