ഇനിയും കൊല്ലുമെന്ന് ബിജെപി; സീതള്‍കുച്ചിയില്‍ മുതലെടുപ്പിന് തൃണമൂല്‍

കൊല്ക്കത്ത > നാലാംഘട്ട വോട്ടെടുപ്പിനിടെ നാലുപേര് കൊല്ലപ്പെട്ട സീതള്കുച്ചി വെടിവയ്പില് രാഷ്ട്രീയമുതലെടുപ്പിന് പരസ്പരം മത്സരിച്ച് ബിജെപിയും തൃണമൂലും. കൊല്ലപ്പെട്ടവര് ന്യൂനപക്ഷവിഭാഗക്കാരായ തങ്ങളുടെ പ്രവര്ത്തകരാണെന്ന് അവകാശപ്പെട്ട് തൃണമൂല്. സേനയെ തടയുന്നവരെ ഇനിയും കൊന്നൊടുക്കുമെന്ന് ബിജെപി. പ്രത്യേക രാഷ്ട്രീയാഭിമുഖ്യമില്ലാത്ത സാധാരണ തൊഴിലാളികളാണ് കൊല്ലപ്പെട്ടതെന്ന് നാട്ടുകാര് വ്യക്തമാക്കി.
അടച്ചിടലിനെത്തുടര്ന്ന് കേരളത്തില്നിന്ന് നാട്ടിലേക്ക് മടങ്ങിയ അതിഥിത്തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. കുച്ച് ബിഹാര് മേഖലയിലെ രാജവംശി ജനതയില്പെട്ടവരാണ് മരിച്ചതെന്നും ഇവരെ വര്ഗീയമായി വേര്തിരിച്ച് മുതലെടുപ്പ് നടത്തുന്നത് ഖേദകരമാണെന്നും കുച്ച് ബിഹാറില് ഇപ്പോള് മഹരാജാ പദവിയിലുള്ള അനന്ത റായ് പറഞ്ഞു.

സംയുക്ത മോര്ച്ച നിവേദനം നല്കി

സംഭവത്തില് നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും നഷ്ടപരിഹാരം നല്കണമെന്നും ആവശ്യപ്പെട്ട് സംയുക്ത മോര്ച്ച നേതാക്കള് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്ക്ക് നിവേദനം നല്കി. ബം​ഗാളില് അക്രമം വര്ധിക്കുന്നതിന് മോഡിയും മമതയും ഒരേപോലെ ഉത്തരവാദികളാണെന്ന് സിപിഐ എം പിബി അംഗം മുഹമ്മദ് സലിം പറഞ്ഞു.

സീതള്കുച്ചി ബം​ഗാളില് പലയിടത്തും ആവര്ത്തിക്കുമെന്ന് ഭീഷണി മുഴക്കി ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ്. ഇത് തുടക്കംമാത്രം. കേന്ദ്രസേന തോക്ക് കൊണ്ടുനടക്കുന്നത് കാണാനല്ല–- തെരഞ്ഞെടുപ്പ് റാലിയില് ഘോഷ് പറഞ്ഞു. സീതള്കുച്ചില് എട്ടു പേരെയെങ്കിലും കൊല്ലണമായിരുന്നുവെന്ന് ബിജെപി മുന് സംസ്ഥാന പ്രസിഡന്റ് രാഹുല് സിന്ഹ പറഞ്ഞു.

മമതയ്ക്ക് വിലക്ക്

ക്രമസമാധാന തകർച്ചയ്ക്ക് ഇടയാക്കുന്ന പരാമർശം നടത്തിയ മുഖ്യമന്ത്രി മമത ബാനർജിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രചാരണ വിലക്ക് ഏർപ്പെടുത്തി. തിങ്കളാഴ്ച രാത്രി എട്ട് മുതൽ ചൊവ്വാഴ്ച രാത്രി എട്ട് വരെയാണ് വിലക്ക്.



Credits National || Deshabhimani ​Online ​News https://ift.tt/3s7D7f6

Comments

Archive

Contact Form

Send