നേപ്പാള്‍ ഇടത്താവളമാക്കി
 യാത്ര പറ്റില്ല ; പ്രവാസികള്‍ക്ക് തിരിച്ചടി



കാഠ്മണ്ഡു
കോവിഡ് യാത്രാനിയന്ത്രണങ്ങളെ അതിജീവിക്കാന് നേപ്പാള് വഴി ​മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന പ്രവാസികള്ക്ക് തിരിച്ചടി. ഇത്തരത്തിലുള്ള യാത്ര ബുധനാഴ്ച അര്ധരാത്രിമുതല് അനുവദിക്കില്ലെന്ന് നേപ്പാള് വ്യക്തമാക്കി. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നേപ്പാളിനെ ഇടത്താവളമാക്കിയുള്ള യാത്രകള് അവസാനിപ്പിക്കണമെന്ന് കാഠ്ണ്ഡുവിലെ ഇന്ത്യന് എംബസിയും പൗരന്മാരോട് അഭ്യര്ഥിച്ചു.

മറ്റ് രാജ്യങ്ങളിലേക്ക് പോകാന് നിലവില് നേപ്പാളിനെത്തിയ ഇന്ത്യക്കാര് രാജ്യംവിടണമെന്നും നിര്ദേശിച്ചു. ​ഗള്ഫ് രാജ്യങ്ങള് ഇന്ത്യന് വിമാനങ്ങള്ക്ക് വിലക്കേര്പ്പെടുത്തിയതോടെ പ്രവാസികള് കൂട്ടത്തോടെ നേപ്പാള് വഴി മടങ്ങാനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. ഇതിനോടകം നിരവധി പേര് ഈ യാത്രാമാര്​ഗം ഉപയോ​ഗപ്പെടുത്തി.



Credits National || Deshabhimani ​Online ​News https://ift.tt/3xsF2yB

Comments

Archive

Contact Form

Send