പാറശാലയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
തിരുവനന്തപുരം> പാറശാലയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കുഴിഞ്ഞാൻവിള സ്വദേശിനി മീനയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 ഓടെയായിരുന്നു സംഭവം.
ഗുരുതര പരുക്കേറ്റ മീനയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ് ഷാജി മദ്യപിച്ചെത്തി മീനയെ മർദിക്കുന്നത് പതിവായിരുന്നു. ഇന്നലെ രാത്രി മർദനം സഹിക്കാതെ വീട്ടിൽ നിന്ന് ഇറങ്ങിയോടിയ മീനയെ ഷാജി പിന്തുടർന്ന് വെട്ടുകയായിരുന്നു. കൊലപാതകത്തിന് ശേഷം പാറശാല പൊലീസിൽ ഇയാൾ കീഴടങ്ങി.
Credits Kerala || Deshabhimani Online News https://ift.tt/32fWl7U
Comments