യുഎസില്‍ നിന്നുള്ള ആദ്യഘട്ട കോവിഡ് അടിയന്തര സഹായം ഇന്ത്യയിലെത്തി
ന്യൂഡല്‍ഹി> അമേരിക്കയുടെ ആദ്യഘട്ട കോവിഡ് അടിയന്തര സഹായം ഇന്ത്യയിലെത്തി. 400ലേറെ ഓക്സിജന്‍ സിലിണ്ടറുകള്‍, ഒരു മില്യന്‍ കോവിഡ് ടെസ്റ്റ് കിറ്റുകള്‍, മറ്റ് ആശുപത്രി സാമഗ്രികള്‍ എന്നിവ അടങ്ങുന്ന സൂപ്പര്‍ ഗ്യാലക്സി സൈനിക വിമാനമാണ് എത്തിയത്.
രാവിലെയാണ് അടിയന്തര മെഡിക്കല്‍ സഹായങ്ങള്‍ വഹിച്ചുകൊണ്ടുള്ള യുഎസ് വിമാനം ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയത്.കാലിഫോര്‍ണിയയിലെ ട്രാവിസ് സൈനിക താവളത്തില്‍നിന്നാണ് ഇന്ത്യയ്ക്കുള്ള സഹായങ്ങളുമായി വിമാനം ഇന്ത്യയിലേക്ക് തിരിച്ചത്.
വിമാനത്തിന്റെ ചിത്രങ്ങള്‍ ഇന്ത്യയിലെ യുഎസ് എംബസി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്
The first of several emergency COVID-19 relief shipments from the United States has arrived in India! Building on over 70 years of cooperation, the United States stands with India as we fight the COVID-19 pandemic together. #USIndiaDosti pic.twitter.com/OpHn8ZMXrJ
— U.S. Embassy India (@USAndIndia) April 30, 2021Credits National || Deshabhimani Online News https://ift.tt/3nzjMTq
Comments