വാക്സിൻ ചാലഞ്ചിൽ പങ്കാളികളാകുക: പുരോഗമന കലാസാഹിത്യ സംഘം
തിരുവനന്തപുരം > വാക്സിൻ ചാലഞ്ചിൻ്റെ ഭാഗമായി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളാലാവുന്ന സംഭാവന ചെയ്യാൻ എല്ലാവരും തയ്യാറാകണമെന്ന് പുരോഗമനകലാസാഹിത്യ സംഘം അഭ്യർത്ഥിച്ചു.
കോവിഡ് വാക്സിൻ ലഭിച്ചവർ മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വയം തയ്യാറായി സംഭാവന നൽകുന്നത് കേരളം കണ്ടു കൊണ്ടിരിക്കുകയാണ്. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും കേരളത്തിലെ ജനങ്ങളോടൊപ്പം നിന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് ജനങ്ങൾ തിരിച്ചു നൽകുന്ന സ്നേഹമാണിത്. ജനങ്ങൾസ്വമേധയാ മുന്നോട്ടുവന്നു നയിക്കുന്ന ഒരു ക്യാമ്പയിനായി വാക്സിൻ ചാലഞ്ച് മാറുകയാണ്.
മഹാമാരി രൂക്ഷമായ ഈ സന്ദർഭത്തിൽ കോവിഡ് വാക്സിൻ്റെ കാര്യത്തിൽ കേന്ദ്ര ഗവ. നടപടികൾ ജനവിരുദ്ധമാണ്. സൗജന്യമായി വാക്സിൻ നൽകുമെന്നു തന്നെയാണ് കേരളത്തിലെ ജനങ്ങളോട് ആദരണീയനായ കേരള മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. മഹാമാരിയെ കേരളം പ്രതിരോധിക്കുന്നതിനുള്ള ആത്മവിശ്വാസം ജനങ്ങൾക്ക് നൽകുകയാണ് ഇടതുപക്ഷ സർക്കാർ. അതിന് സർവാത്മന പിന്തുണ നൽകുകയാണ് കേരളത്തിലെ ജനങ്ങൾ .
മുമ്പെന്നതുപോലെ, കോവിഡിനെതിരായ യുദ്ധത്തിൻ്റെ ഈ സന്ദർഭത്തിലും കേരളത്തിലെ എഴുത്തുകാരും കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നതായി പുരോഗമനകലാസാഹിത്യ സംഘം പ്രസ്താവനയിൽ പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3ngFRG1
Comments