'അവന്റെ കുട്ടികാലം മുതല്‍ വാല്‍സല്യം കലര്‍ന്ന സ്നേഹ ബന്ധം'; ആശിഷ് യെച്ചൂരിയുടെ വേര്‍പാടില്‍ ദുഖം രേഖപ്പെടുത്തി എസ്ആര്‍പി

ന്യൂഡല്ഹി> സിപിഐ എം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന് ആശിഷ് യെച്ചൂരിയുടെ വേര്പാടില് അനുശോചിച്ച് മുതിര്ന്ന പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന് പിള്ള. 'ബിക്കു എന്ന് വിളിക്കുന്ന ആശിഷുമായി അവന്റെ കുട്ടികാലം മുതല് വാല്സല്യം കലര്ന്ന സ്നേഹ ബന്ധം ആണ് ഉണ്ടായിരുന്നത്. ആശിഷിന്റെ വിയോഗത്തില് കടുത്ത ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു'- എസ് ആര് പി പറഞ്ഞു.

മാധ്യമപ്രവര്ത്തകനായ ആശിഷ് ഇന്ന് പുലര്ച്ചെയാണ് മരണമടഞ്ഞത്. രണ്ടാഴ്ച മുമ്പാണ് കൊവിഡ് ബാധിച്ചതിനെ തുടര്ന്ന് ആശിഷിനെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. ആദ്യം ഹോളി ഫാമിലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്ന്ന് മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/3gwlWlo

Comments

Archive

Contact Form

Send