കെ സുധാകരന്‍ സ്മാരക ആശാന്‍ യുവകവി പുരസ്‌കാരം സോണിയ ഷിനോയ്ക്ക്

തിരുവനന്തപുരം> കായിക്കര ആശാന് മെമ്മോറിയല് അസോസിയേഷന് ഏര്പ്പെടുത്തിയ കെ സുധാകരന് സ്മാരക ആശാന് യുവകവി പുരസ്കാരത്തിന് സോണിയ ഷിനോയ് പുല്പ്പാട്ട് അര്ഹയായി. ഈ വര്ഷവും കഴിഞ്ഞവര്ഷവും ആയി ലഭിച്ച 72 കൃതികളില് നിന്നാണ് സോണിയ ഷിനോയ് പുല് പാട്ടിന്റെ 'ആകയാല് സാക്ഷ്യപ്പെടുത്തുന്നു' എന്ന കവിത തെരഞ്ഞെടുക്കപ്പെട്ടത്.

അമ്പതിനായിരം രൂപയും പ്രശസ്തി ഫലകവും ആണ് സമ്മാനിക്കപ്പെടുന്നത്. മഹാകവി കുമാരനാശാന്റെ 149 -ാം ജന്മ ദിനാഘോഷങ്ങളുടെ ഭാഗമായി ഏപ്രില് 26 ന് സംഘടിപ്പിക്കുന്ന ചടങ്ങില് വെച്ച് അവാര്ഡ് കൈമാറും. പത്ര സമ്മേളനത്തില് ആശാന് അസോസിയേഷന് വര്ക്കിംഗ് പ്രസിഡന്റ് അഡ്വ. ജയപ്രകാശ്, സെക്രട്ടറി വി. ലൈജു, ട്രഷറര് ഡോ. ബി.ഭുവേന്ദ്രന്, ശ്യാമ പ്രകാശ്, ശ്രീകൃഷ്ണന് എന്നിവര് പങ്കെടുത്തു.
------




Credits Kerala || Deshabhimani ​Online ​News https://ift.tt/3n4BHkG

Comments

Archive

Contact Form

Send