മുഖ്യമന്ത്രിയുടെ കട്ട്‌ഔട്ടിൽ നിന്നും തല വെട്ടി മാറ്റി
പിണറായി> മമ്പറത്ത് മുഖ്യമന്ത്രിയുടെ കട്ടൗട്ട് നശിപ്പിച്ച നിലയിൽ. തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മമ്പറം പാലത്തിന് സമീപം സ്ഥാപിച്ച പിണറായി വിജയന്റെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റിയ നിലയിൽ ഞായറാഴ്ച രാത്രിയാണ് കണ്ടത്. സംഭവത്തിൽ പിണറായി പൊലീസ് അന്വേഷണം തുടങ്ങി.
സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, കെ കെ രാഗേഷ് എം പി, അഡ്വ. പി ശശി, എൽ ഡി എഫ് ധർമടം മണ്ഡലം സെക്രട്ടറി കെ ശശിധരൻ , സി ചന്ദ്രൻ, സി പ്രകാശൻ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു. സംഭവത്തിന് പിന്നിൽ ആർ എസ് എസ് പ്രവർത്തകരാണെന്ന് ആണെന്ന് സിപിഐഎം ആരോപിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3wpLy8V
Comments