രണ്ടാംഘട്ടത്തിലും അക്രമം,
ബൂത്തുപിടിത്തം


കൊല്ക്കത്ത
ബം​ഗാളില് രണ്ടാം ഘട്ട വോട്ടെടുപ്പിലും വ്യാപക അക്രമവും ബൂത്തു പിടിത്തവും. മാധ്യമ പ്രവർത്തകരടക്കം നിരവധി പേര്ക്ക് പരിക്കേറ്റു. നന്ദിഗ്രാമിലടക്കം മാധ്യമ പ്രവർത്തകരുടെ വാഹനങ്ങൾ തകര്ത്തു. നന്ദിഗ്രാം, കേശ്പൂർ, മയ്ന, ദേബ്റ തുടങ്ങിയ മേഖലകളില് വലിയ തോതില് ബൂത്തു പിടിത്തമുണ്ടായി. ഇതില് പ്രതിഷേധിച്ച് സിപിഐ എം ഖട്ടാലില് റോഡ് ഉപരോധിച്ചു. കേശ്പൂരില് തൃണമൂല് ബിജെപി സംഘർഷത്തില് തൃണമൂലുകാരൻ കൊല്ലപ്പെട്ടു, ഏഴു പേര് അറസ്റ്റിലായി.

നന്ദിഗ്രാമില് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ബൂത്തു കൈയേറ്റവും കള്ള വോട്ടും നടന്നതായി ആരോപിച്ച് മമത ബാനർജി ബയാലിലെ ബൂത്തില് രണ്ടുമണിക്കൂറോളം കുത്തിയിരുന്ന് പ്രതിഷേധിച്ചു.നിരോധനാജ്ഞയും തെരഞ്ഞെടുപ്പ് നിയമങ്ങളും ലംഘിച്ച മമതയുടെ നടപടിയ്ക്കെതിരെ ബിജെപിയും ബിജെപിയ്ക്ക് എതിരെ മമതയും തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്കി.

68 പരാതി തെരഞ്ഞെടുപ്പ് കമീഷന് അയച്ചെങ്കിലും നടപടിയില്ലെന്ന് മമത പറഞ്ഞു. മമതയ്ക്കും ബിജെപി സ്ഥാനാര്ഥി സുവേന്ദുവിനും എതിരെ പലയിടത്തും ​ഗോബാക്ക് വിളി ഉയര്ന്നത് സം​ഘര്ഷത്തിലേക്ക് നയിച്ചു. തൃണമൂലും ബിജെപിയും ചേർന്ന് പല ബൂത്തിലും സിപിഐ എം പ്രവർത്തകരെ തടഞ്ഞെന്ന് സ്ഥാനാർഥി മീനാക്ഷി മുഖർജി പറഞ്ഞു.



Credits National || Deshabhimani ​Online ​News https://ift.tt/31C0wui

Comments

Archive

Contact Form

Send