വാക്‌സിൻ ചലഞ്ച് പ്രോത്സാഹിപ്പിക്കാൻ ക്യാമ്പയിനുമായി കുസാറ്റ്‌ മാനേജ്മെന്റ് വിഭാഗത്തിലെ പൂർവ വിദ്യാർത്ഥികൾ; ആയിരം ഡോസിനുള്ള തുക സംഭാവന ചെയ്‌തു

കൊച്ചി > വാക്സിന്റെ ചലഞ്ചിന്റെ ഭാഗമായി ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നത് പ്രോത്സാഹിപ്പിക്കാൻ ക്യാമ്പയിനുമായി കുസാറ്റ് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ എം. ഐ. ബി ആദ്യ ബാച്ചിലെ വിദ്യാർത്ഥികൾ. ചലഞ്ചിന് തുടക്കം എന്ന നിലയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആയിരം ഡോസ് വാക്സിൻ വാങ്ങുന്നതിനുള്ള തുക (നാല് ലക്ഷം രൂപ) സംഭാവന ചെയ്തു.

"ഇപ്പോഴാണ് ആ സമയം, കൂടെ നിൽക്കേണ്ട സമയം" #CUSAT FOR VACCINE CHALLENGE എന്ന ക്യാമ്പയിൻ കുസാറ്റിന്റെ മുഴുവൻ പൂർവ്വ വിദ്യാർത്ഥികളിലേക്കും എത്തിക്കും. ഓരോ CUSAT പൂർവ വിദ്യാർത്ഥിയും #CUSAT FOR VACCINE CHALLENGE ൽ പങ്കെടുക്കുകയും, തന്റെ കൂടെ CUSAT ൽ പഠിച്ച ഒരാളെ ചലഞ്ച് ചെയ്തു പങ്കെടുപ്പിക്കുകയും ചെയ്യണം എന്ന് ഇവർ അഭ്യർത്ഥിക്കുന്നു .

ഈ പ്രചാരണത്തിന് പ്രാദേശിക / രാജ്യം / നഗരം തിരിച്ചുള്ള "വാക്സിൻ ചലഞ്ച് ലീഡേഴ്സ്" നേതൃത്വം നൽകും. നേരിട്ട് പണമടക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ലിങ്ക് താഴേകൊടുക്കുന്നു. https://donation.cmdrf.kerala.gov.in/index.php



Credits Kerala || Deshabhimani ​Online ​News https://ift.tt/3gIpqBk

Comments

Archive

Contact Form

Send