വോട്ടര്‍മാരുടെ വിവരങ്ങള്‍ ഫോട്ടോസഹിതം ചെന്നിത്തല സിങ്കപ്പൂരിലെ വെബ്‌സൈറ്റിന് കൈമാറി; എന്തെങ്കിലും അനുമതി തേടിയോ? എം എ ബേബി
തിരുവനന്തപുരം > കേരളത്തിലെ വോട്ടര്മാരുടെ വിവരങ്ങള് ഫോട്ടോ സഹിതം സിങ്കപ്പൂരില് രജിസ്റ്റര് ചെയ്ത വെബ്സൈറ്റിന് കൈമാറിയ പ്രതിപക്ഷ നേതാവിന്റെ നടപടി തെറ്റാണെന്ന് സിപിഎഎം പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബി പറഞ്ഞു. ഇക്കാര്യത്തില് നിയമലംഘനമുണ്ടായിട്ടുണ്ടെന്നാണ് വിദഗ്ധര് പറയുന്നു. അതേകുറിച്ച് പരിശോധന സര്ക്കാരും വിദഗ്ധരും നടത്തുമെന്നാണ് കരുതുന്നതെന്നും ബേബി പറഞ്ഞു.
ഇരട്ട വോട്ടിന്റെ കാര്യത്തില് തെരഞ്ഞെടുപ്പ് കമ്മീഷനാണ് നടപടി സ്വീകരിക്കേണ്ടത്. എന്നാല് എല്ഡിഎഫ് ഇരട്ടവോട്ട് ചേര്ത്തിയെന്ന വാദം ബാലിശമാണ്. തെരഞ്ഞെടുപ്പ് പരാജയം മുന്നില്കണ്ടുള്ള മുന്കൂര് ജാമ്യമെടുക്കലാണ് അതെന്നും എം എ ബേബി പറഞ്ഞു. കേസരി മെമേമാറിയല് ട്രസ്റ്റ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സില് സംസാരിക്കുകയായിരുന്നു എം എ ബേബി.
വോട്ടര്മാരുടെ സ്വകാര്യ വിവരങ്ങള് അടക്കം വിശകലനം ചെയ്താണ് വെബ്സൈറ്റില് പ്രസിദ്ധീകരിച്ചത്. ഇതോടെ എല്ലാ വിവരവും സിങ്കപ്പൂരില് ഐപി അഡ്രസ്സുള്ള വെബ്സൈറ്റിന് ലഭിച്ചു. ഇക്കാര്യത്തില് പ്രതിപക്ഷ നേതാവ് ഏതെങ്കിലും അനുമതി തേടിയിരുന്നോ എന്നും ബേബി ചോദിച്ചു.
വോട്ടര് പട്ടിക എക്കാലവും അട്ടിമറിച്ച് പാരമ്പ്യം കോണ്ഗ്രസിനാണുളളത്. മുമ്പ് ത്രിപുരയില് ഇടത് പക്ഷ സര്ക്കാരിനെ അട്ടിമറിക്കാന് കോണ്ഗ്രസ് ഇത്തരം അടവുകള് പയറ്റി. കേന്ദ്ര മന്ത്രിയായിരുന്ന സന്തോഷ് മോഹന്ദേവാണ് ഈ തട്ടിപ്പിന് നേതൃത്വം നല്കിയത്. ഇതേ കോണ്ഗ്രസ് ഭരിക്കുമ്പോഴാണ് ആഴക്കടല് മല്സ്യബന്ധനത്തിന് വിദേശ ട്രോളറുകള്ക്ക് അനുമതി നല്കിയതും കോണ്ഗ്രസ് കേന്ദ്രം ഭരിക്കുമ്പോഴാണ്. അന്ന് രമേശ് ചെന്നിത്തല എംപിയായിരുന്നു. പൗരത്വ നിയമഭേദഗതിക്കെതിരായ ഹരജി സുപ്രിംകോടതി ഭരണ ഘടനാബെഞ്ച് പുറത്തെടുക്കുന്നില്ല. ഇത് മോഡിയെ ഭയന്നിട്ടാണോ എന്നും ബേബി ചോദിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3cDRh2X
Comments