വാക്‌സിൻ നിഷേധിക്കുന്ന കേന്ദ്ര നടപടിയ്ക്കെതിരെ പ്രതിഷേധമുയരണം: യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷൻസ്

തിരുവനന്തപുരം > മഹാദുരന്തത്തെ അതിജീവിക്കാൻ പോരാടുന്ന കേരളത്തിന് നിരുപാധികം വാക്സിനും അനുബന്ധ സൗകര്യങ്ങൾക്കുള്ള സഹായവും നൽകുന്നതിന് കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻസ് പ്രസ്താവനയിൽ പറഞ്ഞു.

വാക്സിനേഷൻ സൗജന്യമായും നീതിപൂർവമായും നൽകുന്ന കേരളസർക്കാർ നിലപാട് അഭിമാനകരമാണ്. എന്നാൽ അർഹതപ്പെട്ട വാക്സിൻ സംസ്ഥാനങ്ങൾക്കു നല്കാതെ, വിലകൊടുത്ത് വാങ്ങണമെന്ന നീതിരഹിത നിലപാടിലാണ് കേന്ദ്രസർക്കാർ.

സംസ്ഥാനത്തിന് ആവശ്യമായ വാക്സിൻ ഉറപ്പാക്കേണ്ട കേന്ദ്ര സർക്കാരിന്റെ നിസ്സംഗതയും ഒളിച്ചുകളിയും ഞെട്ടലുളവാക്കുന്നു. ദുരന്തകാലത്ത് ജനങ്ങൾക്കൊപ്പം നിൽക്കേണ്ട ഭരണാധികാരം വാക്സിൻ വ്യവസായത്തിന്റെ അംബാസിഡർമാരെപോലെ നിലപാടുസ്വീകരിക്കുന്നത് പ്രതിഷേധാർഹമാണെന്നും ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻസ് പ്രസ്താവനയിൽ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3dIiClo

Comments

Archive

Contact Form

Send