സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മോഹൻ എം ശാന്തന ഗൗഡർ അന്തരിച്ചു
ന്യൂഡൽഹി > സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മോഹൻ എം.ശാന്തന ഗൗഡർ (63) അന്തരിച്ചു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കർണാടക സ്വദേശിയായ ശാന്തന ഗൗഡർ 1980 സെപ്റ്റംബറിലാണ് അഭിഭാഷക വൃത്തിയിൽ പ്രവേശിച്ചത്.
2003 മേയ് 12നു കർണാടക ഹൈക്കോടതിയിലെ അഡീഷനൽ ജഡ്ജിയായി. 2004 സെപ്റ്റംബറിൽ സ്ഥിരം ജഡ്ജിയായി. 2016 ഓഗസ്റ്റ് ഒന്നിന് കേരള ഹൈക്കോടതിയിൽ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയി. സെപ്റ്റംബർ 22ന് ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റു. 2017 ഫെബ്രുവരി 17നാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്.
മോഹൻ എം ശാന്താന ഗൗഡറുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നീതിനിർവഹണ രംഗത്ത് തൻ്റേതായ സംഭാവനകൾ നൽകിയ ന്യായാധിപനായിരുന്നു അദ്ദേഹം. അഭിഭാഷകരുമായും സഹ ജഡ്ജിമാരുമായും നല്ല ബന്ധം പുലർത്തി കോടതികളിൽ അദ്ദേഹം നേതൃപരമായ പങ്കുഹിച്ചുവെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/3tRK6dJ
Comments