'മരക്കഴുത, കോണ്‍ഗ്രസ് ഐടി സെല്ലിന് ഒരു ഗുണവുമില്ലാത്ത വ്യക്തി'- എകെ ആന്റണിയുടെ മകനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് സൈബര്‍ ടീം

കൊച്ചി> എ കെ ആന്റണിയുടെ മകനും കെപിസിസി മീഡിയ സെല് കണ്വീനറുമായ അനില് കെ ആന്റണിക്കെതിരെ കോണ്ഗ്രസ് അനുകൂല ഫേസ്ബുക്ക് കൂട്ടായ്മയായ 'കോണ്ഗ്രസ് സൈബര് ടീം'. മുറിയില് ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ് കൊടുത്ത് ആളാകുന്നതല്ല അനിലേ സൈബര് പോരാട്ടമെന്നും ഇതുപോലുള്ള പാഴുകളെ വച്ച് ഐടി സെല് നടത്തുന്നതിലും നല്ലത് കെപിസിസി ഐടി സെല് പിരിച്ചു വിടുന്നതാണെന്നും സൈബര് ടീം ആരോപിച്ചു. പാര്ട്ടിക്ക് അത്രയും പണം ലാഭമായി കിട്ടുമെന്നും വിമര്ശനമുയര്ന്നു

കുറിപ്പിന്റെ പൂര്ണരൂപം

കോണ്ഗ്രസിനെ സപ്പോര്ട്ട് ചെയ്യുന്ന എത്ര പേജ്, ഫേസ്ബുക് ഗ്രൂപ്പ് ഉണ്ടെന്ന് അറിയാത്ത മരകഴുതയാണ് ഡിജിറ്റല് മീഡിയ സെല്ലിന്റെ കണ്വീനര് അനില് k. ആന്റണി.. ഈ ചങ്ങായിനെ കൊണ്ട് കോണ്ഗ്രസ് ഐടി സെല്ലിന് തിരഞ്ഞെടുപ്പില് വല്ല ഗുണവും ഉണ്ടായോ.. ഈ നിര്ണായക തിരഞ്ഞെടുപ്പില് പാര്ട്ടിക്ക് വേണ്ടി സോഷ്യല് മീഡിയയില് എന്ത് കോപ്പാണ് ഇയാള് ചെയ്തിട്ടുള്ളത്.. ഒരു രൂപാ പോലും പ്രതിഫലം വാങ്ങാതെ കോണ്ഗ്രസിന്റെ സൈബര് പോരാളികള് ശക്തര് ആയത് കൊണ്ട് മാത്രം പ്രതിരോധം തീര്ത്തു..

എസി മുറിയില് ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ് കൊടുത്തു ആളാകുന്നത് അല്ല അനിലേ സൈബര് പോരാട്ടം.. ഇതുപോലുള്ള പാഴുകളെ വച്ച് ഐടി സെല് നടത്തുന്നതിലും നല്ലത് കെപിസിസി ഐടി സെല് പിരിച്ചുവിടുന്നത് ആണ്. പാര്ട്ടിക്ക് അത്രയും പണം ലാഭമായി കിട്ടും....




Credits Kerala || Deshabhimani ​Online ​News https://ift.tt/3uyUuXZ

Comments

Archive

Contact Form

Send