അടിമാലിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അധ്യാപകൻ മരിച്ചു
അടിമാലി > കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ അപ്പേ ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന അധ്യാപകൻ മരിച്ചു. അടിമാലി മച്ചിപ്ലാവ് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ താമസം കൊച്ചുകരോട്ട് ഡെന്നീസ് (44) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെ ചാറ്റുപാറ ക്ഷേത്രത്തിന് സമീപം ദേശീയ പാതയിലാണ് അപകടം.
അടിമാലിയിൽ നിന്നും മച്ചിപ്ലാവിലേക്ക് സ്കൂട്ടറിൽ പോകുമ്പോൾ എതിരെ വന്ന ഓട്ടോയുമായി കൂട്ടിയിടിച്ചാണ് അപകടം. ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോതമംഗലം സെൻ്റ് ജോർജ് ഹൈസ്കൂളിലെ കായിക അധ്യാപകനാണ്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ - ബീന (അടിമാലി ഇല്ലത്ത് കുടുംബാഗവും, കൂമ്പൻപാറ ഫാത്തിമാ മാതാ സ്കൂളിലെ അധ്യാപികയുമാണ്.)
മക്കൾ: നിഹറ, നിഹ.
Credits Kerala || Deshabhimani Online News https://ift.tt/3wIvy23
Comments