കായംകുളത്ത് കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന് വെട്ടേറ്റതല്ല; കുടുംബവഴക്കിനിടെ മുള്ളുവേലിയില്‍ വീണതാണെന്ന് ഭാര്യ; നുണപ്രചരണം പൊളിഞ്ഞു

ആലപ്പുഴ > കായംകുളത്ത് വോട്ടെടുപ്പ് ദിവസം കോണ്ഗ്രസ് ബൂത്ത് ഏജന്റിന് പരിക്കേറ്റത് രാഷ്ട്രീയ സംഘര്ഷത്തില് അല്ലെന്ന് വെളിപ്പെടുത്തല്. പരിക്കേറ്റ് ചികിത്സയിലുള്ള കോണ്ഗ്രസ് ബൂത്ത് ഏജന്റ് സോമന്റെ ഭാര്യ രാജിയാണ് ഇക്കാര്യം പറഞ്ഞത്. കുടുംബവഴക്കിനെ തുടര്ന്നാണ് സോമന് പരിക്കേറ്റതെന്നാണ് രാജി പറയുന്നത്. സംഭവത്തിന് പിന്നില് രാഷ്ട്രീയമില്ലെന്നും രാജി പറഞ്ഞു.

പുതുപ്പള്ളിയിലെ കോണ്ഗ്രസ് 135-ാം നമ്പര് ബൂത്ത് ഏജന്റായ പുതുക്കാട്ട് വടക്കേതറ സോമനെ ഡിവൈഎഫ്ഐ പ്രവര്ത്തകര് ആക്രമിച്ചു എന്നായിരുന്നു വ്യാജവാര്ത്ത. എന്നാല് സംഭവത്തിന് പാര്ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് സോമന്റെ ഭാര്യ രാജലക്ഷ്മി, മകള് അനില എന്നിവര് പറഞ്ഞു.

വോട്ടെടുപ്പ് കഴിഞ്ഞ് വീട്ടിലെത്തിയ സോമനും മകനും മുറി പൂട്ടിയിട്ടതിനെച്ചൊല്ലി വഴക്കുണ്ടായി. താക്കോലിന് വേണ്ടി അച്ഛനും മകനും തമ്മിലുള്ള വഴക്ക് അടിപിടിയിലെത്തി. ഇതിനിടെ തന്നെ മര്ദിച്ച് ഓടിക്കാന് ശ്രമിക്കുന്നതിനിടെ മുള്ളുവേലിയില് വീണ് സോമന് പരിക്കേറ്റുവെന്നും രാജി പറയുന്നു. രാജി ഇക്കാര്യം വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. തര്ക്കത്തെ തുടര്ന്ന് പരിക്കേറ്റ സോമന് പ്രദേശത്തെ ചില കോണ്ഗ്രസ് പ്രവര്ത്തകരെ വിളിച്ചുവരുത്തി സംഭവത്തെ രാഷ്ട്രീയവല്ക്കരിക്കുകയായിരുന്നു.

ഡിവൈഎഫ്ഐ പ്രവര്ത്തകര് സോമനെ മര്ദ്ദിച്ചു എന്ന തരത്തില് പ്രതിപക്ഷനേതാവ് ഇന്ന് നടത്തിയ വാര്ത്താസമ്മേളനത്തില് പറഞ്ഞിരുന്നു. നിജസ്ഥിതി അറിയാതെയാണ് പ്രതിപക്ഷനേതാവിന്റെ പ്രതികരണമെന്നും സോമന്റ ഭാര്യയും മകളും പറഞ്ഞു.

സോമന്റെ മര്ദ്ദനത്തില് പരിക്കേറ്റ ഭാര്യ രാജലക്ഷ്മി കായംകുളം താലൂക്ക് ആശുപത്രിയില് ചികിത്സ തേടിയിരിക്കുകയാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2Q9XURN

Comments

Archive

Contact Form

Send