മരംമുറിക്കുന്നതിനിടെ കയര്‍ കഴുത്തില്‍മുറുകി മരിച്ചു

ശാസ്താംകോട്ട > മരംമുറിക്കുന്നതിനിടെ മെഷീന് വാള് കെട്ടിയ കയര് കഴുത്തില് മുറുകി തൊഴിലാളി മരത്തിനുമുകളില് കുടുങ്ങിയിരുന്ന് മരിച്ചു. ശാസ്താംകോട്ട മുതുപിലാക്കാട് തുള്ളക്കളത്തില്തെക്കതിൽ കൃഷ്ണന്കുട്ടി (കണ്ണന്-–-48)യാണ് മരിച്ചത്. ആഞ്ഞിലിമൂട്–- ശാസ്താംകോട്ട പാതയോരത്തെ വീട്ടില് മരം മുറിക്കുന്നതിനിടെ ശനിയാഴ്ച പകൽ 10.30നാണ് അപകടം. ഒരു ചില്ല മുറിച്ചുവീഴ്ത്തിയപ്പോള് കൈവഴുതിപ്പോയ മെഷീനിൽ ബന്ധിച്ചിരുന്ന കയര് കൃഷ്ണന്കുട്ടിയുടെ കഴുത്തില് മുറുകി.

ചില്ലകള്ക്കിടയില് കുടുങ്ങിക്കിടന്ന കൃഷ്ണൻകുട്ടിയെ ഫയര്ഫോഴ്സെത്തി ഒരുമണിക്കൂറിലേറെ നീണ്ട ശ്രമത്തിലാണ് താഴെയിറക്കിയത്. ഉടൻ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും. അടൂര് സ്വദേശിയായ കൃഷ്ണന്കുട്ടി അടുത്തകാലത്താണ് ശാസ്താകോട്ടയിൽ താമസ്സമാക്കിയത്. ഭാര്യ: ബിന്ദു. മക്കൾ: ബീന, ലക്ഷ്മി. മരുമകൻ: ഷിജിത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2OiBZHD

Comments

Archive

Contact Form

Send