പണിക്കാര്‍ക്കൊപ്പമിരുന്ന് കുടയുണ്ടാക്കി; പോപ്പി കുടയിലൂടെ പോപ്പുലറായി

ആലപ്പുഴ> 'വടികൊണ്ടു തല്ലല്ലേ സാറേ; പോപ്പിക്കുടകൊണ്ട് തല്ലിക്കോ വേണേ'-- പോപ്പിക്കുടയുടെ ഈ പരസ്യവാചകം മലയാളികള്ക്കിടയില് ഇന്നും തരംഗമാണ്. വ്യത്യസ്തമായ ഈ പരസ്യത്തിലൂടെ പോപ്പിക്കുടയെ മനസില് പതിപ്പിച്ചതിന് പിന്നില് പ്രവര്ത്തിച്ചത് പോപ്പിക്കുട ഉടമ ടി വി സ്കറിയ എന്ന സെന്റ്ജോര്ജ് ബേബിയാണ്. അദ്ദേഹത്തിന്റെ നിര്ബന്ധ ബുദ്ധിയിലാണ് മലയാളത്തില് സൗന്ദര്യമൂല്യമുള്ള കുടപ്പരസ്യങ്ങള്ക്ക് തുടക്കമിട്ടത്.

പോപ്പിയുടെ പരസ്യഗാനം സിനിമാപ്പാട്ടിലും ഹിറ്റായി. പരസ്യചിത്രം സംവിധാനം ചെയ്ത മാത്യുപോളിന്റെ മനസറിഞ്ഞ് അന്ന് കുടപിടിച്ചതും ഉടമ തന്നെയാണ്.

പോപ്പി കുടയിലൂടെ പോപ്പുലറായ സെന്റ്ജോര്ജ് ബേബി വളര്ന്നതും ജീവിച്ചതും കുടയിലൂടെയാണ്. കേരളത്തില് കുടയുടെ പ്രമുഖ പേര് 'പോപ്പി' എന്നാക്കുന്നതില് ഇദ്ദേഹത്തിന്റെ കഠിനാധ്വാനമുണ്ടായിരുന്നു. തന്റെ രണ്ടാമത്തെ മകന്റെ പേരായ പോപ്പി എന്നത് കുടയില് വേറിട്ട ബ്രാന്ഡ് നെയിമായി ഉപയോഗിക്കുകയായിരുന്നു. ഇതിന്റെ വിജയചരിത്രം ആരംഭിക്കുന്നത് സെന്റ് ജോര്ജ് കുടകള്ക്കും മുമ്പാണ്.

കാസിം കരിം സേട്ടിന്റെ കുടനിര്മാണ കമ്പനിയില് ജോലിക്കാരനായ അച്ഛന് തയ്യില് ഏബ്രഹാം വര്ഗീസില് (കുട വാവച്ചന്) നിന്നാണ് അതിന്റെ തുടക്കം. വാവച്ചന് 1954 ആഗസ്ത് 17ന് സ്വന്തമായി സെന്റ് ജോര്ജ് കുടക്കമ്പനി തുടങ്ങി. ആലപ്പുഴ ടൗണില് വാടകക്കെട്ടിടത്തില് ഒമ്പത് ജോലിക്കാരുമായി തുടങ്ങിയ സെന്റ് ജോര്ജ് കുട ആദ്യവര്ഷം 500 ഡസനാണ് വിറ്റുപോയത്.

41 വര്ഷത്തിനുശേഷം മറ്റൊരു ആഗസ്ത് 17നാണ് സെന്റ് ജോര്ജ് കുടയുടെ പൂട്ടുവീഴുന്നത്. പിന്നീട് സെന്റ് ജോര്ജിന്റെ പാരമ്പര്യത്തില് പോപ്പിയും ജോണ്സും രണ്ട് ബ്രാന്ഡുകളായി വളര്ന്നു.


പണിക്കാര്ക്കൊപ്പമിരുന്ന് കുടയുണ്ടാക്കി
ആലപ്പുഴ
പണിശാലയിലെ ജോലിക്കാരോടൊപ്പമിരുന്ന് അവരോട് മത്സരിച്ച് കുടയുണ്ടാക്കിയിരുന്ന ചെറുപ്പകാലവും സെന്റ്ജോര്ജ് ബേബിക്കുണ്ടായിരുന്നു. ആ കരുതലും സൂക്ഷ്മ ദൃഷ്ടിയുമാണ് മകന് ഡേവിസിന് കൈമുതലായത്. വിതരണത്തില് ഇടനിലക്കാരില്ലാതെയാണ് പോപ്പിയുടെ വില്പന. എംബിഎക്ക് കുടനിര്മാണയൂണിറ്റിനെക്കുറിച്ച് പഠിച്ച് പ്രബന്ധം തയാറാക്കിയയാളാണ് മൂത്തമകന് ഡേവിസ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3aisVKL

Comments

Archive

Contact Form

Send