അഞ്ചുമാസം പിന്നിട്ട്‌ കർഷകസമരം

ന്യൂഡൽഹി
കാർഷിക മേഖലയെ സ്വകാര്യ കുത്തകകൾക്ക് തീറെഴുതുന്നതിൽ പ്രതിഷേധിച്ച് ഡൽഹി അതിർത്തില് തുടങ്ങിയ കർഷകസമരം 150 ദിവസം പിന്നിടുമ്പോൾ മോഡി സർക്കാരിന്റെ തീവ്രവലതു നയങ്ങൾക്കെതിരായ രാഷ്ട്രീയ പോരാട്ടമായി അതുവളര്ന്നു.കർഷകർക്കൊപ്പം തൊഴിലാളികളും മറ്റ് ബഹുജനങ്ങളും കൈകോര്ത്തു. മുഖ്യധാരാ മാധ്യമങ്ങൾ തമസ്കരിച്ചെങ്കിലും കാർഷിക നിയമങ്ങൾ പിൻവലിക്കും വരെ സമരം തുടരുമെന്ന നിശ്ചയദാർഢ്യത്തിലാണ്കർഷകസംഘടനകൾ. മഹാമാരി കാലത്തും കോവിഡ് വാക്സിന് ഉയർന്ന വില ഈടാക്കി സ്വകാര്യ വാക്സിൻ കമ്പനികൾ കൊള്ളലാഭത്തിനൊരുങ്ങുമ്പോൾ കർഷകസമരം നൽകുന്ന രാഷ്ട്രീയസന്ദേശം കൂടുതൽ പ്രസക്തമാവുകയാണ്.

മോഡി സർക്കാരിന്റെ തീവ്രവലതു സാമ്പത്തികനയങ്ങളാൽ കാർഷിക മേഖലയും സമാനമായ ദുരന്താവസ്ഥയെ അഭിമുഖീകരിക്കുകയാണ്. കാർഷിക മേഖലയിലേക്ക് വൻകിട കോർപറേറ്റുകളുടെ കടന്നുവരവിന് വഴിയൊരുക്കുന്ന മൂന്ന് കാർഷിക നിയമമാണ് സർക്കാർ കൊണ്ടുവന്നത്. കോർപറേറ്റുകൾ പിടിമുറുക്കുന്നതോടെ പൊതുസംഭരണവും പൊതുവിതരണവും അട്ടിമറിക്കപ്പെട്ടും. ഭക്ഷ്യധാന്യങ്ങൾക്ക് അടക്കം വില കുത്തനെ ഉയരും. ഇതിനെതിരായാണ് പോരാട്ടമെന്ന് കിസാൻസഭ ട്രഷറർ പി കൃഷ്ണപ്രസാദ് പറഞ്ഞു.

കാർഷിക നിയമങ്ങൾക്കെതിരായി പഞ്ചാബും ഹരിയാനയും കേന്ദ്രീകരിച്ചായിരുന്നു ആദ്യ സമരങ്ങൾ. കേന്ദ്രം വഴങ്ങാതെ വന്നതോടെ ഡൽഹി അതിർത്തിയിലേക്ക് കർഷകർ മാർച്ച് ചെയ്തു. അഞ്ചുമാസമായി ടിക്രി, സിൻഘു, ഷാജഹാൻപ്പുർ, ഗാസിപ്പുർ എന്നീ സമരകേന്ദ്രങ്ങളിലായി കർഷകർ തുടരുകയാണ്. 11 വട്ടം ചർച്ച നടന്നെങ്കിലും പരാജയപ്പെട്ടു.

റിപ്പബ്ലിക്ക് ദിന സംഭവങ്ങളുടെ പേരിൽ അടിച്ചമർത്താൻ കേന്ദ്രം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സമരത്തിനിടെ 350 ലേറെ കർഷകർ മരിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/3etH9d4

Comments

Archive

Contact Form

Send