പാലക്കാട്‌ നിയന്ത്രണം ലംഘിച്ച്‌ കുതിരയോട്ടം; ശക്തമായ നടപടിയെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം > കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നതിനെതിശര ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് ചിറ്റൂര് വേട്ടയ്ക്കൊരുമകന് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വിലക്ക് ലംഘിച്ചും കോവിഡ് പ്രോട്ടോകോള് പാലിക്കാതെയും ഇരുപതോളം കുതിരകളെ പങ്കെടുപ്പിച്ചു കുതിരയോട്ട മത്സരം സംഘടിപ്പിക്കുകയുണ്ടായി. ഇതില് ആയിരത്തോളം പേര് പങ്കെടുത്തിരുന്നു. ഇത് സംബന്ധിച്ച് മൂന്നു കേസുകള് രജിസ്റ്റര് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കമ്മിറ്റിക്കാര്ക്കെതിരെ കേസെടുത്തതില് 25 പ്രതികളില് 8 പേരെ അറസ്റ്റ് ചെയ്തു ജാമ്യത്തില്വിട്ടു. കുതിര ഓട്ടക്കാരായ 57 പേര്ക്ക് എതിരെയും കാണികളായ 200 പേര്ക്കെതിരെയും കേസെടുത്തു. തൃശൂര് പൂരം ഏറെ പ്രശ്നങ്ങളില്ലാതെ നടത്തിയ അനുഭവത്തിനിടയിലാണ് ഇത്തരമൊന്നുണ്ടാകുന്നത്. ജനങ്ങളെയാകെ അപകടത്തിലാക്കുന്ന ഇങ്ങനെയുള്ള സംഭവങ്ങള്ക്കെതിരെ ശക്തമായ നടപടികളെടുക്കും - മുഖ്യമന്ത്രി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3aAdj5x

Comments

Archive

Contact Form

Send