ജീവിതകാലം മുഴുവന് നിയമ പഠനത്തിന്റെ പുരോഗതിക്കായി നാരായണന്‍ നായര്‍ പ്രയത്‌നിച്ചു: മുഖ്യമന്ത്രി
തിരുവനന്തപുരം> കേരള ലോ അക്കാദമി ലോ കോളേജ് സ്ഥാപക ഡയറക്ടര് ഡോ. എന് നാരായണന് നായരുടെ നിര്യാണത്തില് മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു.
കേരളത്തിന്റെ നിയമപഠന മേഖലയില് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ധ്യാപകനും നിയമവിദഗ്ധനുമാണ് നാരായണന് നായര്. ജീവിതകാലം മുഴുവന് നിയമ പഠനത്തിന്റെ പുരോഗതിക്കും അത് കൂടുതല് ജനകീയമാക്കുന്നതിനും അദ്ദേഹം പ്രയത്നിച്ചു.
സാമൂഹിക പ്രശ്നങ്ങളില് നാരായണന് നായര് സജീവമായി ഇടപെട്ടിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ നിയമ പഠന മേഖലക്ക് വലിയ നഷ്ടമാണ്. അടുത്ത സുഹൃത്തായ നാരായണന് നായരുടെ വിയോഗം വ്യക്തിപരമായ നഷ്ടം കൂടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3wTM1QS
Comments