'നാലഞ്ച് വര്‍ഷമായി ഇവിടെനിന്നാണ് പച്ചക്കറികള്‍'; ജൈവകൃഷി പ്രോത്സാഹിപ്പിച്ച് മോഹന്‍ലാലിന്റെ വീഡിയോ
കൊച്ചി > ലോക്ഡൗണ് കാലത്ത് ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിച്ച് മഹാനടന് മോഹന്ലാലിന്റെ വീഡിയോ. കൊച്ചി എളമക്കരയിലെ സ്വന്തം വീട്ടിലെ ജൈവ പച്ചക്കറി തോട്ടത്തിന്റെ വീഡിയോയാണ് മോഹന് ലാല് പങ്കുവെച്ചിരിക്കുന്നത്. ''ജൈവ കൃഷി ഒരു ശീലമാകട്ടെ, ജീവിതം സുരക്ഷിതമാവട്ടെ' എന്ന മുദ്രാവാക്യമാണ് വീഡിയോ പങ്കുവെയ്ക്കുന്നത്.
തക്കാളി, പയര്, വെണ്ട, ചുരയ്ക്ക, മത്തങ്ങ, കപ്പ, ചോളം, കാന്താരി, മുളക് തുടങ്ങി ഒരുവീട്ടിലേക്ക് ആവശ്യമായ എല്ലാ പച്ചക്കറികളും നാലഞ്ചുവര്ഷമായി ഇവിടെ വിളയുന്നതായി അദ്ദേഹം പറയുന്നു. വരും കൊല്ലത്തേക്കുള്ള വിത്ത് ശേഖരണം വരെ വീഡിയോയില് വിശദീകരിക്കുന്നുണ്ട്. ജൈവ രീതിയില് വളരുന്ന പച്ചക്കറികളില് നിന്ന് വിളവെടുക്കുന്ന മോഹന്ലാലിനെയും വീഡിയോയില് കാണാം.
കര്ഷകന്റെ വേഷത്തില് അദ്ദേഹം തന്നെ ചെടികള് നടുന്നതും വെള്ളം ഒഴിക്കുന്നതും ചിത്രീകരിച്ചിട്ടുണ്ട്. തറിയിലും ചെടിച്ചട്ടിയിലുമായി വളരുന്ന പച്ചക്കറികറി തോട്ടത്തിന് ലാലിന്റെ അസാന്നിധ്യത്തില് കാവലാളാകുന്ന ദാസ് എന്ന പരിപാലകനും വീഡിയോയുടെ ഭാഗമാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വീഡിയോയ്ക്ക് നിരവധി കമന്റും ഷെയറുമാണ് ലഭിക്കുന്നത്.
Credits Kerala || Deshabhimani Online News https://ift.tt/3sJHM7m
Comments