ബംഗാളിൽ ഏഴാം ഘട്ടം ഇന്ന്‌

കൊൽക്കത്ത
ബംഗാളിൽ ഏഴാംഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച. ദക്ഷിണ ദിനാജ്പുർ, പശ്ചിമ ബർദ്വമാൻ, മാൾദ, മുർഷിദാബാദ് എന്നീ നാല് ജില്ലയിലെ 31ഉം ദക്ഷിണ കൊൽക്കത്തയിലെ നാലും ഉൾപ്പെടെ 34 മണ്ഡലത്തിലേക്കാണ് വോട്ടെടുപ്പ്. മുർഷിദാബാദ് ജില്ലയിലെ സമരേഷ്ഗൻജ്, ജാംഗിപുർ മണ്ഡലങ്ങളിലെ ഇടതുപക്ഷ–- സംയുക്ത മുന്നണി സ്ഥാനാർഥികൾ കൊറോണ ബാധിച്ച് മരിച്ചതിനാൽ അവിടെ വോട്ടെടുപ്പ് മെയ് 16ലേക്ക് മാറ്റി. ആകെ 284 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. സുരക്ഷയ്ക്കയി 796 കമ്പനി കേന്ദ്രസേനയെ നിയോഗിച്ചു. മമത ബാനർജിയുടെ പഴയ മണ്ഡലമായ ഭവാനിപ്പുരിലും വോട്ടെടുപ്പ് തിങ്കളാഴ്ചയാണ്.
വോട്ടെടുപ്പിനുമുമ്പായി പലയിടങ്ങളിലും വ്യാപകമായ അക്രമം നടന്നു. മുർഷിദാബാദ് മണ്ഡലത്തിൽ സിപിഐ എം പ്രവർത്തകർക്കുനേരെ തൃണമൂലുകാർ നടത്തിയ ബോംബ് ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു. തൃണമൂൽ–-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി.

കോവിഡ് *പെരുകി
അതിനിടെ ബംഗാളിൽ വൻതോതിൽ കോവിഡ് രോഗികളുടെ എണ്ണം പെരുകുന്നുണ്ട്. കഴിഞ്ഞ ദിവസം 62 പേർ മരിച്ചു. വോട്ടെടുപ്പ് കഴിഞ്ഞ ഖർദ മണ്ഡലത്തിലെ തൃണമൂൽ സ്ഥാനാർഥി കാജൽ സിൻഹ കൊറോണ ബാധിച്ച് മരിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/3vhnT9l

Comments

Archive

Contact Form

Send