അനുഭവക്കരുത്തിൽ അഭിമാനത്തോടെ...

രാജപുരം> ഒരുനേരത്തെ ഭക്ഷണംപോലും കിട്ടാതെ പട്ടിണികിടന്നിട്ടുണ്ട്. മഴക്കാലത്ത് കൊച്ചുകൂര ചോർന്നൊലിക്കുമ്പോൾ മക്കളെയുംകുട്ടി അയൽവീട്ടിൽ അഭയം തേടിയിട്ടുണ്ട്. കഷ്ടതകൾ ഏറെ സഹിച്ച് മൂത്തമകൻ രഞ്ജിത് റാഞ്ചി ഐഐഎമ്മിലെ അസി. പ്രൊഫസറായി ജോലിയിൽ പ്രവേശിച്ചതിന്റെ അഭിമാനത്തിലാണ് പാണത്തൂർ കേളപ്പംകയത്തെ തയ്യൽ തൊഴിലാളിയായ രാമചന്ദ്രനും തൊഴിലുറപ്പ് തൊഴിലാളിയായ ഭാര്യ ബേബിയും. ചെറുപ്പത്തിലേ പഠിക്കാൻ മിടുക്കനായിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ട് കാരണം പഠനം പാതിവഴിയിൽ നിലക്കുമെന്ന് കരുതി. എന്നാൽ, മകന്റെ പഠനം മുടങ്ങാതെ മുന്നോട്ട് പോകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് രാമചന്ദ്രൻ പറഞ്ഞു. തന്റെ ജീവിതാനുഭവങ്ങൾ രഞ്ജിത്ത് ഫെയ്സ്ബുക്കിൽ കുറിച്ചതോടെ നിരവധി പേരാണ് വീട്ടിൽ അഭിനന്ദനം അറിയിക്കാനെത്തുന്നത്. വിഷുവിന് നാട്ടിലെത്തുന്ന രഞ്ജിത്തിനെ സ്വീകരിക്കാൻ ഒരുങ്ങുകയാണ് നാട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3g2sasM

Comments

Archive

Contact Form

Send