കർഷകർക്ക്‌ ലാത്തിയടി; ഹരിയാനയിൽ പ്രതിഷേധം

ന്യൂഡൽഹി> ഹരിയാനയിലെ റോത്തക്കിൽ കർഷകർക്കുനേരെയുള്ള പൊലീസ് അതിക്രമത്തിനെതിരെ വ്യാപക പ്രതിഷേധം. സംസ്ഥാന വ്യാപകമായി കർഷകർ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിന്റെ കോലംകത്തിച്ചു. പൊലീസിനെ നിലയ്ക്കുനിർത്തിയില്ലെങ്കിൽ ബിജെപി സർക്കാരിന് വലിയവില നൽകേണ്ടിവരുമെന്ന് കർഷകസംഘടനകൾ മുന്നറിയിപ്പുനൽകി.

വൃദ്ധ കർഷകർ ഉൾപ്പെടെ നിരവധിപേർക്ക് ലാത്തിയടിയിൽ പരിക്കേറ്റു. കർഷകപ്രക്ഷോഭത്തെ തുടർന്ന് മുഖ്യമന്ത്രിക്ക് പരിപാടി വെട്ടിച്ചുരുക്കി വേഗത്തിൽ മടങ്ങേണ്ടിവന്നു. കഴിഞ്ഞയാഴ്ച ഉപമുഖ്യമന്ത്രിയും ജെജെപി പാർടി നേതാവുമായ ദുഷ്യന്ത് ചൗത്താലയ്ക്കും കർഷകപ്രക്ഷോഭം കാരണം പരിപാടികൾ റദ്ദാക്കേണ്ടിവന്നു.ഭിവാനിയിലെ കിത്ലാന ടോൾ പ്ലാസയിൽ മുഖ്യമന്ത്രിയുടെ കോലംകത്തിക്കലിൽ നൂറുകണക്കിനു കർഷകർ പങ്കാളികളായി.

ഡൽഹി എക്സ്പ്രസ് വേ ഉപരോധിക്കും

ഡൽഹിക്കു ചുറ്റുമായുള്ള കുണ്ട്ലി–-മനേസർ–-പൽവൽ എക്സ്പ്രസ് പാത കർഷകർ 24 മണിക്കൂര് ഉപരോധിക്കും. ശനിയാഴ്ച പകൽ 11ന് ആരംഭിക്കുന്ന ഉപരോധം ഞായറാഴ്ച 11 വരെ തുടരും. മാർച്ചിൽ 12 മണിക്കൂർ കെഎംപി എക്സ്പ്രസ് വേ കർഷകർ ഉപരോധിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3fNu4h4

Comments

Archive

Contact Form

Send