കെപിസിസി നിര്വാഹക സമിതി അംഗം എ രാമസ്വാമിയും കോണ്‍ഗ്രസ് വിട്ടു
തിരുവനന്തപുരം> കെപിസിസി നിര്വാഹക സമിതി അംഗം എ രാമസ്വാമി കോണ്ഗ്രസ് വിട്ടു. യുഡിഎഫ് പാലക്കാട് മുന് ജില്ലാ ചെയര്മാനും മുന് നഗരസഭാ ചെയര്മാനുമാണ്.
കോണ്ഗ്രസ് തന്നെ നിരന്തരമായി അവഗണിച്ചു. എല്ഡിഎഫുമയി ചേര്ന്ന് പ്രവര്ത്തിക്കുമെന്നും രാമസ്വാമി പറഞ്ഞു. കോടിയേരിയുമായി ചര്ച്ച നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി
തെരഞ്ഞെടുപ്പിന് ദിവസങ്ങള് മാത്രം ബാക്കി നില്ക്കെയാണ് കോണ്ഗ്രസില് നിന്ന് ഒരു പ്രവര്ത്തകന് കൂടി വിട്ടപോകുന്നത്. നേരത്തേ മുതിര്ന്ന കോണ്ഗ്രസ് നേതാക്കളായ ലതിക സുഭാഷ്, കെ. സി റോസിക്കുട്ടി എന്നിവര് കോണ്ഗ്രസ് വിട്ടിരുന്നു. കോണ്ഗ്രസില് നിന്നുള്ള കടുത്ത അവഗണനയില് മനം മടുത്താണ് ഇരുവരും പാര്ട്ടി വിടുകയുണ്ടായത്
Credits Kerala || Deshabhimani Online News https://ift.tt/3sMpumC
Comments