വാക്‌സിൻ ചലഞ്ച് : പ്രത്യേക അക്കൗണ്ട് ; പണം വാക്‌സിൻ നൽകാൻമാത്രം
തിരുവനന്തപുരം
സൗജന്യവാക്സിൻ നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിന് പിന്തുണ പ്രവഹിക്കുന്നു. വാക്സിൻ ചലഞ്ചിൽ ലഭിക്കുന്ന തുക സംഭരിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പ്രത്യേക അക്കൗണ്ട് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആ തുക വാക്സിൻ നൽകാൻ മാത്രമെ ഉപയോഗിക്കു. വെള്ളിയാഴ്ച രാത്രി ഏഴ്വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വാക്സിൻ ചലഞ്ചിൽ 1.48 കോടിരൂപ ലഭിച്ചു. വ്യാഴാഴ്ച അരകോടിയിലേറെ രൂപ കിട്ടി.
കേന്ദ്രസർക്കാർ പണം നൽകി വാക്സിൻ വാങ്ങാനാണ് പറഞ്ഞത്. എന്നാൽ ആ നിലപാട് കേരളത്തിന് പറ്റില്ല. സ്വതന്ത്ര ഇന്ത്യയിൽ തുടർന്നു വന്ന സൗജന്യവും സാർവത്രികവുമായ വാക്സിനേഷൻ എന്ന നയമാണ് സംസ്ഥാന സർക്കാരിന്റേത്. ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കുകതന്നെ ചെയ്യും. ഇക്കാര്യത്തിൽ സർക്കാരിന് ഏറ്റവും വലിയ പിന്തുണ ജനങ്ങൾ തന്നെയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ വന്നുകൊണ്ടിരിക്കുകയാണ്. കേരളീയൻ എന്ന നിലയിൽ അഭിമാനം തോന്നുന്ന മറ്റൊരു സന്ദർഭമാണിത്. ആരുടെയും ആഹ്വാനമനുസരിച്ച ഇത്. വ്യക്തികൾ മാത്രമല്ല, സംഘടനകളും സ്ഥാപനങ്ങളും ഈ ലക്ഷ്യത്തിനായി കൈകോർക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
സുബൈദയുടെ ആട് വീണ്ടും
കഴിഞ്ഞ വർഷം ഏപ്രിലിൽ ആടിനെ വിറ്റ് കിട്ടിയ 5510 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ കൊല്ലം പോർട്ട് സ്വദേശിനി സുബൈദ ഒരു വർഷത്തിനുശേഷം വാക്സിൻ വിതരണത്തിനും സംഭാവന നൽകി. ആടിനെ വിറ്റ് കിട്ടിയ 5000 രൂപ കലക്ടർക്ക് കൈമാറി.
Credits Kerala || Deshabhimani Online News https://ift.tt/3nqWTlf
Comments