വിലക്കുമായി കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍; തിരിച്ചുപോക്ക് പ്രതിസന്ധിയിലായി പ്രവാസികള്‍

മനാമ > കൂടുതല് ഗള്ഫ് രാജ്യങ്ങള് ഇന്ത്യയില്നിന്നുള്ള വിമാന സര്വീസുകള്ക്ക് വിലക്ക് ഏര്പ്പെടുത്തിയതോടെ പ്രവാസികള് കടുത്ത പ്രതിസന്ധിയിലായി. ഗള്ഫിലേക്ക് തിരിച്ചുപോകാന് വഴികളില്ലാതെ പ്രതിസന്ധിയിലായിരിക്കയാണ് ഇവര്.

പ്രവേശന വിലക്ക് ഒമാനില് ശനിയാഴ്ചയും യുഎഇയില് ഞായറാഴ്ചയും നിലവില് വന്നു. സൗദിയും കുവൈത്തും ഇന്ത്യയുമായുള്ള വിമാന സര്വീസിന് നേരെത്തെ വിലക്ക് ഏര്പ്പെടുത്തിയിരുന്നു. കുവൈത്ത് വിലക്ക് അനിശ്ചിത കാലത്തേക്ക് നീട്ടി. ഇന്ത്യയില് കോവിഡ് കേസുകളും മരണങ്ങളും കുതിച്ച് ഉയര്ന്ന സാഹചര്യത്തിലാണ് വിമാന സര്വീസ് വിലക്ക്.

അതിനിടെ, ഇന്ത്യയില് നിന്ന് വരുന്നവര്ക്ക് സന്ദര്ശക വിസ നല്കുന്നത് ഷാര്ജ എമിഗ്രേഷന് താല്കാലികമായി നിര്ത്തി. അടിയന്തിരമായി യുഎഇയില് എത്തേണ്ടവര്ക്കും വ്യക്തമായ കാരണങ്ങളുള്ളവര്ക്കും വിസ നല്കാമെന്നും ട്രാവല് ഏജന്സികള്ക്ക് അയച്ച സര്ക്കുലറില് പറയുന്നു.

വ്യാഴാഴ്ചയാണ് യുഎഇ വിലക്ക് പ്രഖ്യാപിച്ചത്. ശനിയാഴ്ച രാത്രി സമയരപരിധി അവസാനിക്കാനിരിക്കെ ദുബായ്, ഷാര്ജ, അബുദബി വിമാനതാവളങ്ങളില് എത്തിയത് ആയിരകണക്കിന് ഇന്ത്യക്കാരാണ്. നിലവിലുള്ള സര്വീസുകള്ക്ക് പുറമേ ചാര്ട്ടേഡ് വിമാനങ്ങളും എത്തി. തിരിച്ചെത്തിയില്ലെങ്കില് ജോലി നഷ്ടപ്പെടുമെന്നുള്ളവര്, വിസ കാലാവധി കഴിയാറായവര്, കുട്ടികളും കുടുംബവും യുഎഇയില് ഉള്ളവര്, വിദ്യാര്ഥികള് തുടങ്ങിയവരാണ് വെള്ളിയാഴ്ചയും ശനിയാഴ്ചയും എത്തിയവരില് ഏറെയും. ഒരു ലക്ഷം രൂപവരെ ചില വിമാനങ്ങള് ടിക്കറ്റിന് വാങ്ങി. കോവിഡ് പരിശോധനാ ഫലം യഥാമസയം ലഭിക്കാത്തതിനാല് പലര്ക്കും യാത്രാ മുടങ്ങി.

അവധിക്ക് നാട്ടില് പോയി അടുത്ത ദിവസങ്ങളില് യുഎഇയിലേക്കും ഓമനിലേക്കും മടങ്ങേണ്ട ആയിരകണക്കിന് പേരുണ്ട്. നേപ്പാള് വഴി മടങ്ങാനാണ് ഇവരുടെ ശ്രമം. നേപ്പാളില് 14 ദിവസം ക്വാറന്റയ്നില് കഴിയണമെന്നുമാത്രം. ഇതിന് ചെലവേറും.

നിലവില് സൗദിയിലേക്കുള്ള യാത്രക്കാര് ബഹ്റൈനിലോ, മാലി ദ്വീപിലോ എത്തി 14 ദിവസം ക്വാറന്റയ്നില് നിന്നാണ് പോകുന്നത്. എന്നാല്, ചൊവ്വാഴ്ച മുതല് ഇന്ത്യയില് നിന്നുള്ള യാത്രക്കാര്ക്ക് ഹോട്ടലുകളോ അതിഥി മന്ദിരങ്ങളോ ഉപയോഗിക്കാന് അനുവാദമില്ല. ഇതോടെ ഈ വഴിയും അടഞ്ഞു. ബഹ്റൈനില് ഇന്ത്യയില്നിന്നുള്ള യാത്രക്കാര്ക്ക് നെഗറ്റീവ് കോവിഡ് സര്ട്ടിഫിക്കറ്റ്് നിര്ബന്ധമാക്കി.

ഒമാനില് അനിശ്ചിത കാലത്തേക്കാണ് വിലക്ക്. യുഎഇ 10 ദിവസത്തേക്കാണ് വിലക്ക് ഏര്പ്പെടുത്തിയിട്ടുള്ളതെങ്കിലും ഇന്ത്യയില് കേസുകൂടുന്ന സാഹചര്യത്തില് വിലക്ക് നീട്ടാനാണ് സാധ്യത.



Credits National || Deshabhimani ​Online ​News https://ift.tt/3tPqUgU

Comments

Archive

Contact Form

Send