വാക്‌സിന്‍ നയം: കേന്ദ്രം ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു; ജനങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുന്ന നിലപാട്‌- എ വിജയരാഘവന്‍

തൃശൂര് > കേന്ദ്രസര്ക്കാര് കോവിഡ് വാക്സിന് വില്പ്പന കോര്പറേറ്റുകള്ക്കു നല്കുകയാണെന്ന് എല്ഡിഎഫ് കണ്വീനര് എ വിജയരാഘവന് പറഞ്ഞു. വാക്സിന് നിഷേധിക്കുന്ന കേന്ദ്രനയം തിരുത്തണമെന്നാവശ്യപ്പെട്ട് എല്ഡിഎഫ് സംഘടിപ്പിച്ച വീട്ടുമുറ്റത്തെ സമരത്തില് പങ്കെടുത്തശേഷം മാധ്യമപ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവര്ക്കും സൗജന്യ വാക്സിന് നല്കേണ്ട കേന്ദ്രം ഉത്തരവാദിത്വത്തില്നിന്ന് ഒഴിഞ്ഞു മാറുന്നു. ജനങ്ങളുടെ ദുരിതം വര്ധിപ്പിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. ഇതിനെതിരായി ശക്തമായ ബഹുജനസമരം ഉയര്ന്നുവരികയാണ്.

എന്നാല്, ധനപരിമിതിയുണ്ടെങ്കിലും സംസ്ഥാന സര്ക്കാര് സൗജന്യ വാക്സിന് എന്ന പ്രഖ്യാപനത്തില്നിന്നു പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3dXLplL

Comments

Archive

Contact Form

Send