വൈഗയെ കൊലപ്പെടുത്തിയത് സനു മോഹൻ ഒറ്റയ്‌ക്ക്; കൊലക്കുറ്റം ചുമത്തി
കൊച്ചി > വൈഗയെ കൊലപ്പെടുത്തിയത് സനുമോഹനാണെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണര് എച്ച് നാഗരാജു. ഇക്കാര്യം സനുമോഹന് സമ്മതിച്ചിട്ടുണ്ടെന്നും കേസില് കൂടുതല് അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വാര്ത്താസമ്മേളനത്തില് പറഞ്ഞു.
മകളുമായി ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. എന്നാല് മകള് ഇതിന് വിസമ്മതിച്ചതോടെ കൊലപ്പെടുത്തി. പിന്നീട് തനിക്ക് ആത്മഹത്യ ചെയ്യാനുള്ള ധൈര്യമുണ്ടായില്ലെന്നാണ് സനുവിന്റെ മൊഴി. കേസില് മറ്റാര്ക്കും പങ്കില്ലെന്ന് ഏകദേശം സ്ഥിരീകരിച്ചതായും സിറ്റി പൊലീസ് കമീഷണര് വ്യക്തമാക്കി.
ചോദ്യംചെയ്യല് നടക്കുകയാണ്. എങ്ങനെ ചെയ്തു എന്നത് സംബന്ധിച്ച് കൂടുതല് തെളിവുകള് കണ്ടെത്തേണ്ടതുണ്ട്. കടബാധ്യതയാണ് ഇത്തരമൊരു കൃത്യത്തിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ മൊഴി. കടബാധ്യത കാരണമുള്ള ടെന്ഷനും മറ്റുമാണ് കൊലപാതകത്തിലേക്കും ആത്മഹത്യ ചെയ്യാനുള്ള തീരുമാനത്തിലേക്കും എത്തിച്ചത്. ഇതുസംബന്ധിച്ച് കൂടുതല് തെളിവുകള് ശേഖരിക്കാനുണ്ടെന്നും പ്രതി തുടര്ച്ചയായി മൊഴി മാറ്റുന്നതും മൊഴികളിലെ പൊരുത്തക്കേടുകളും അന്വേഷിച്ചുവരികയാണെന്നും കമ്മീഷണര് പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3dzqUvT
Comments