സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു; ബൂത്തുകളില്‍ നീണ്ടനിര, പോളിങ് വൈകീട്ട് ഏഴുവരെ
തിരുവനന്തപുരം > വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവിൽ കേരളം വിധിയെഴുത്ത് തുടങ്ങി. രാവിലെ ഏഴിന് കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് 7 വരെയാണു വോട്ടെടുപ്പ്. രണ്ടേമുക്കാൽ കോടി വോട്ടർമാരാണ് പോളിങ് ബൂത്തിലേക്കെത്തുന്നത്. 140 നിയമസഭാ മണ്ഡലങ്ങൾക്കു പുറമേ, മലപ്പുറം ലോക്സഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പുമുണ്ട്.
മാവോയിസ്റ്റ് ഭീഷണിയുള്ള 9 മണ്ഡലങ്ങളിൽ വൈകിട്ട് 6നു വോട്ടെടുപ്പ് അവസാനിപ്പിക്കും. എല്ലായിടത്തും അവസാന ഒരു മണിക്കൂർ കോവിഡ് ബാധിതർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കുമുള്ള സമയമാണ്. പകൽ വോട്ട് ചെയ്യാനെത്തുന്നവർക്ക് ഉയർന്ന ശരീരോഷ്മാവ് കണ്ടെത്തിയാൽ രണ്ടു വട്ടം കൂടി പരിശോധിച്ച ശേഷം അവസാന മണിക്കൂറിൽ വോട്ട് ചെയ്യാനുള്ള ടോക്കൺ നൽകി തിരിച്ചയയ്ക്കും.
Credits Kerala || Deshabhimani Online News https://ift.tt/39Hyd1R
Comments