വിജയ് വോട്ട് ചെയ്യാനെത്തിയത് സൈക്കിളിൽ; ഇന്ധന വില വർധനവിൽ പ്രതിഷേധം
ചെന്നൈ > തെരഞ്ഞെടുപ്പില് വോട്ട് ചെയ്യാന് നടന് വിജയ് വന്നത് സൈക്കിളില്. ഇന്ധനവിലയില് പ്രതിഷേധിച്ചാണ് നടന്റെ നീക്കം. ചെന്നൈയിലെ നീലാങ്കരൈയിലുള്ള ബൂത്തിലാണ് വിജയ് വോട്ട് ചെയ്യാനെത്തിയത്. ചിത്രങ്ങള് സമൂഹമാധ്യമങ്ങളില് വ്യാപകമായി പ്രചരിക്കുകയാണ്. താരത്തെ കണ്ടതോടെ ആരാധകരുടെ നിയന്ത്രണം വിട്ടു. ഒടുവില് ലാത്തി ഉപയോഗിച്ചാണ് പോലീസ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.
നേരത്തെ മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തിയിരുന്നു. എൽദാംസ് റോഡിലെ കോർപ്പറേഷൻ സ്കൂളിലാണ് കമൽ ഹാസൻ വോട്ട് രേഖപ്പെടുത്തിയത്. രജനികാന്തും അജിത്തും ശാലിനിയും വോട്ട് ചെയ്യാനെത്തി. തൗസൻഡ് ലൈറ്റ്സ് മണ്ഡലത്തിലെ സ്റ്റെല്ലാ മേരീസ് കോളജിലാണ് രജനികാന്തിന്റെ വോട്ട്. തിരുവാൺമിയൂർ സ്കൂളിലാണ് അജിത്തും ശാലിനിയും വോട്ട് രേഖപ്പെടുത്തിയത്.
Credits National || Deshabhimani Online News https://ift.tt/39LBUDV
Comments