സംസ്ഥാനത്ത് നാളെമുതല്‍ രണ്ടാഴ്‌ച്ചത്തേക്ക് രാത്രികാല കര്‍ഫ്യൂ; പൊതുഗതാഗതത്തിന് നിയന്ത്രണമില്ല

തിരുവനന്തപുരം > കോവിഡ് രണ്ടാംതരംഗത്തിന്റെ പ്രതിരോധപ്രവര്ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ചൊവ്വാഴ്ച്ച മുതല് രണ്ടാഴ്ച്ചത്തേക്ക് രാത്രികാല കര്ഫ്യൂ ഏര്പ്പെടുത്തും. രാത്രി ഒന്പതു മുതല് രാവിലെ ആറുമണിവരെയാണ് കര്ഫ്യു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില് ചേര്ന്ന യോഗത്തിലാണ് തീരുമാനം.

പൊതുഗതാഗതത്തിന് നിരോധനമില്ല. പരിപൂര്ണ അടച്ചുപൂട്ടലില്ല. അവശ്യ സര്വീസുകളെ നിയന്ത്രണത്തില് നിന്ന് ഒഴിവാക്കും. സാധ്യമായ ഇടങ്ങളില് വര്ക് ഫ്രം ഹോം നടപ്പാക്കും. വിദ്യാര്ഥികളുടെ സ്വകാര്യ ട്യൂഷന് ഒഴിവാക്കും, ഓണ്ലൈന് ക്ലാസുകള് മാത്രമേ ഉണ്ടാകൂ.



Credits Kerala || Deshabhimani ​Online ​News https://ift.tt/32tNSOk

Comments

Archive

Contact Form

Send