എൽഡിഎഫ് പ്രവർത്തകർക്കെതിരെ കൊലവിളിയുമായി ബിജെപി സ്ഥാനാർഥി
തൃശൂർ > എൽഡിഎഫ് പ്രവർത്തകർക്കെതിരെ ബിജെപി സ്ഥാനാർഥിയുടെ കൊലവിളി പ്രസംഗം. ഒല്ലൂർ മണ്ഡലം എൻഡിഎ സ്ഥാനാർഥി ബി ഗോപാലകൃഷ്ണനാണ് കൊലവിളി നടത്തിയത്. പൊന്നൂക്കരയിൽ പ്രവർത്തകർ തമ്മിൽ പോസ്റ്റർ പതിക്കുന്നതിനെച്ചൊല്ലി ചെറിയ തർക്കം നടന്നിരുന്നു. ഇവിടെയാണ് വിവാദപ്രസംഗം നടത്തി കലാപം അഴിച്ചു വിടാൻ ശ്രമിച്ചത്.
ബിജെപിക്കാരെ തൊട്ടവരെ ഒന്നിനേയും വെറുതെ വിടില്ല. തെരഞ്ഞെടുപ്പ് മാറ്റിവച്ച് കൈകാര്യം ചെയ്യും. വേണ്ടി വന്നാൽ മര്യാദ ലംഘിക്കും. പത്തല്ല, ഇരുപത് ശതമാനമായി മറുപടി നൽകും. ഇടതുപക്ഷ പ്രവർത്തകരുടെ പേര് പറഞ്ഞായിരുന്നു വെല്ലുവിളി. പൊലീസിനേയും വെല്ലുവിളിച്ചു.
കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച ഡിവിഷനിൽ ഗോപാലകൃഷ്ണൻ ദയനീയമായി പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് ജില്ലയിൽ ഏറ്റവും കുറവ് വോട്ട് ലഭിച്ച മണ്ഡലമാണ് ഒല്ലൂർ. ഈ മണ്ഡലത്തിലാണ് സംസ്ഥാന വക്താവായിട്ടും ഗോപാലകൃഷ്ണന് സീറ്റ് ലഭിച്ചത്. ഈ വിറളിയിലാണ് കൊലവിളി പ്രസംഗം നടത്തുന്നത്.
Credits Kerala || Deshabhimani Online News https://ift.tt/3drSPMD
Comments