വി മുരളീധരനെതിരെ കേസെടുക്കണം: സലീം മടവൂർ


കോഴിക്കോട്> പട്ടികജാതിയിൽ പെട്ട ഒരു സമുദായത്തെ ജാതീയമായി അധിക്ഷേപിച്ച കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ പട്ടിക ജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് എൽവൈജെഡി ദേശീയ പ്രസിഡണ്ട് സലീം മടവൂർ ആവശ്യപ്പെട്ടു. നേരത്തെ പി ജയരാജൻ അണികളെക്കൊണ്ട് പാണൻ പാട്ട് പാടിക്കുകയാണെന്ന് മുരളീധരൻ ആരോപണമുന്നയിച്ചിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികൾ പ്രചരണത്തിന് മുരളീധരനെ ക്ഷണിക്കാതിരുന്നത് സ്ത്രീകളുടെ വോട്ട് നഷ്ടപ്പെടുമെന്ന് ഭയന്നാണ് . കഴക്കൂട്ടത്തടക്കം മുരളീധരനെ പ്രചരണ രംഗത്ത് നിന്നും മാറ്റി നിർത്തിയിരുന്നു. ഇപ്പോൾ സാന്നിധ്യം അറിയിക്കാൻ എല്ലാ സംഘ് പരിവാർ നേതാക്കളും ചെയ്യുന്നത് പോലെ വിവരക്കേട് വിളിച്ചു പറഞ്ഞ് വിവാദമുണ്ടാക്കി ആളാവുകയാണ് മുരളീധരനെന്നും സലീം മടവൂർ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3goyZVH

Comments

Archive

Contact Form

Send