ട്രെയിനില്‍ യുവതി ആക്രമിക്കപ്പെട്ട സംഭവം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി> ഗുരുവായൂര്-പുനലൂര് എക്സ്പ്രസ് ട്രെയിനില് യുവതി ആക്രമിക്കപ്പെട്ട സംഭവത്തില് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. റെയില്വേയോടും പൊലീസിനോടും വിശദീകരണം നല്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ബുധനാഴ്ച രാവിലെ 8.50ന് കാഞ്ഞിരമറ്റത്തിനുസമീപം ഓലിപ്പുറത്താണ് സംഭവം.മുളന്തുരുത്തി സ്വദേശിയായ യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്. ജോലിക്കായി ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്നു .കമ്പാര്ട്ടുമെന്റില് മറ്റാരും ഉണ്ടായിരുന്നില്ല. രണ്ട് വാതിലുകളും അടച്ച ശേഷം അക്രമി യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആഭരണങ്ങള് അഴിച്ചുവാങ്ങുകയായിരുന്നു.

ശേഷം ഉപദ്രവിക്കാനുള്ള ശ്രമത്തിനിടെ അക്രമിയില് നിന്ന് രക്ഷപ്പെടാന് ട്രെയിനില് നിന്ന് പുറത്തേക്ക് ചാടി. തലയ്ക്ക് പരിക്കേറ്റ ഇവരെ
ആശുപത്രിയില് പ്രവേശിപ്പിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3aNjLWD

Comments

Archive

Contact Form

Send