ശബരിനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനാപകടം; കോൺഗ്രസ് പ്രവർത്തകൻ മരിച്ചു
തിരുവനന്തപുരം > അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ എസ് ശബരിനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.
കോൺഗ്രസ് പ്രവർത്തകനായ പ്രദീപ് ആണ് മരിച്ചത്. ഇയാൾ സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ചാണ് അപകടമുണ്ടായത്. ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Credits Kerala || Deshabhimani Online News https://ift.tt/31EemMW
Comments