ജലീലിന്റേത് ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച സമീപനം: എ വിജയരാഘവന്‍
തിരുവനന്തപുരം > രാഷ്ട്രീയ ധാര്മികത ഉയര്ത്തിപ്പിടിക്കുന്ന സമീപനമാണ് കെ ടി ജലീലിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്. രാജി സ്വാഗതാര്ഹമാണ്. രാജിവെച്ചതുകൊണ്ട് തെറ്റുചെയ്തു എന്ന് പറയാനാകില്ല. ലോകായുക്ത വിധി വന്ന പശ്ചാത്തലത്തില് ഇപ്പോള് സ്വീകരിച്ച നടപടി സ്വാഗതാര്ഹമാണെന്നും വിജയരാഘവന് പറഞ്ഞു.
നിയമപരമായ കാര്യങ്ങള് പരിശോധിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നാണ് സിപിഐ എം വ്യക്തമാക്കിയത്. തെറ്റ് ചെയ്തു എന്ന് ഇവിടെ ആരും അംഗീകരിക്കില്ല. യുഡിഎഫില് നിന്ന് വ്യത്യസ്തമാണ് എല്ഡിഎഫ്. പാമോയിലില് കേസില് ഉമ്മന്ചാണ്ടിക്കെതിരായ പരാമര്ശമുണ്ടായിട്ടും അദ്ദേഹം രാജിവെച്ചില്ല. കെ ബാബുവിനെതിരെ വിജിലന്സ് കോടതിയില് പരാമര്ശം വന്നതാണ്. അദ്ദേഹത്തിന്റെ രാജിക്കത്ത് ഉമ്മന്ചാണ്ടി പോക്കറ്റിലിട്ട് നടക്കുകയാണ് ചെയ്തത്- വിജയരാഘവന് പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3mHEnVa
Comments