എല്ലാ ജില്ലകളിലും ഡ്രോണ്‍ നിരീക്ഷണം വ്യാപിപ്പിക്കും; വ്യാജവാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടി

തിരുവനന്തപുരം > കോവിഡ് നിയന്ത്രണങ്ങള് നടപ്പിലാക്കുന്നതിന് പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്താന് നിര്ദ്ദേശം നല്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്. നിയമലംഘകരെ കണ്ടെത്തുന്നതിന് ഡ്രോണ് നിരീക്ഷണം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാന് പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുളളില് മാസ്ക് ധരിക്കാത്ത 20,214 പേര്ക്കെതിരെയാണ് സംസ്ഥാനത്ത് കേസ് രജിസ്റ്റര് ചെയ്തത്. ഇന്നലെ ഇത് 15,011 ആയിരുന്നു. സാമൂഹിക അകലം പാലിക്കാത്തതിന് 8,132 കേസുകളും രജിസ്റ്റര് ചെയ്തു. ഇന്നലെ ഇത് 5,862 ആയിരുന്നു. 55,63,600 രൂപയാണ് ഒരു ദിവസം കൊണ്ട് പിഴയായി ഈടാക്കിയത്.

വ്യാജവാര്ത്തകള് പ്രചരിപ്പിക്കുന്നവര്ക്കെതിരെ ഡിസാസ്റ്റര് മാനേജ്മെന്റ് ആക്റ്റ്, കേരള പകര്ച്ചവ്യാധി ഓര്ഡിനന്സ് എന്നിവ ഉള്പ്പെടെയുളള നിയമങ്ങളുടെ അടിസ്ഥാനത്തില് കര്ശന നടപടി സ്വീകരിക്കും. സമൂഹമാധ്യമങ്ങളില് വരുന്ന വ്യാജവാര്ത്തകള് നിരന്തര നിരീക്ഷണത്തിലൂടെ കണ്ടെത്തുന്നതിന് പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്, സോഷ്യല് മീഡിയ സെല് എന്നിവയ്ക്ക് നിര്ദ്ദേശം നല്കിയതായും മുഖ്യമന്ത്രി അറിയിച്ചു.





Credits Kerala || Deshabhimani ​Online ​News https://ift.tt/3eBlejX

Comments

Archive

Contact Form

Send