കൊല്ലത്ത് ദൃശ്യം മോഡല്‍ കൊലപാതകം; അമ്മയും സഹോദരനും കസ്റ്റഡിയില്‍

അഞ്ചല് > അഞ്ചല് ഏരൂരില് ദൃശ്യം സിനിമയുടെ മാതൃകയില് കൊലപാതകം നടന്നെന്ന് കണ്ടെത്തി. രണ്ടു വര്ഷം മുമ്പ് കാണാതായ ആളെ കൊന്നു കുഴിച്ചുമൂടിയതാണെന്നാണ് കണ്ടെത്തിയത്. ഭാരതിപുരം സ്വദേശി ഷാജിയാണ് മരിച്ചത്. ഷാജിയെ കാണ്മാനില്ലന്ന പരാതിയില് അന്വേഷണം നടക്കുന്നതിനിടെയാണ് ഷാജിയെ കൊന്നു കുഴിച്ചിട്ടതാണെന്ന് പൊലീസിന് വിവരം കിട്ടിയത്.

ഷാജിയുടെ സഹോദരനെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാജിയുടെ സഹോദരന് സജിന്റെ ഭാര്യയുടെ പേരിലുണ്ടായ തര്ക്കമാണ് കൊലപാതകത്തില് കലാശിച്ചതെന്നാണ് വിവരം. സജിന് ഷാജിയെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നെന്നാണ് സൂചന. വീടിനോട് ചേര്ന്നുള്ള കിണറിനടുത്ത് കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്യുകയായിരുന്നു. കുഴിച്ചിട്ടതായി വിവരം ലഭിച്ച സ്ഥലത്ത് നാളെ പരിശോധന നടത്തും.



Credits Kerala || Deshabhimani ​Online ​News https://ift.tt/3v5FoJw

Comments

Archive

Contact Form

Send