കേന്ദ്രം ഭയന്നുവിറച്ച ദുര്‍ബലജീവിയായി ; തുറന്നുവിമര്‍ശിച്ച് മുന്‍ ആരോഗ്യസെക്രട്ടറി
ന്യൂഡല്ഹി
കേന്ദ്രത്തിന്റെ വാക്സിന്നയത്തെ തുറന്ന് വിമര്ശിച്ച് മുൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി കെ സുജാത റാവു. സ്വന്തം ഉത്തരവാദിത്തത്തിൽനിന്ന് ഇത്തരത്തിൽ ഒഴിഞ്ഞു മാറുന്ന കേന്ദ്രസര്ക്കാരിനെ ഇന്നോളം ഇന്ത്യ കണ്ടിട്ടില്ലെന്നും സ്വകാര്യമരുന്നുകമ്പനികള്ക്ക് മുന്നില് ഭയന്നുവിറച്ചുനില്ക്കുന്ന ദുര്ബല ജീവിയായി കേന്ദ്രസര്ക്കാര് മാറിയെന്നും അവര് ദേശീയമാധ്യമങ്ങള്ക്ക് നല്കിയ അഭിമുഖത്തില് തുറന്നടിച്ചു.
കമ്പനികൾ നിശ്ചയിച്ച വിലയ്ക്ക് സംസ്ഥാനങ്ങൾ വാക്സിന് വാങ്ങണമെന്ന നിര്ദേശത്തേക്കാള് വലിയ അസംബന്ധമില്ല. സംസ്ഥാനങ്ങൾ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിനായി കരുതിയ തുക വാക്സിനുകള്ക്കായി ചെലവിടേണ്ടിവരുന്നത് ദീര്ഘകാലാടിസ്ഥാനത്തില് വലിയദോഷം ചെയ്യുമെന്നും അവര് ചൂണ്ടിക്കാട്ടി.
Credits National || Deshabhimani Online News https://ift.tt/3xpYtrQ
Comments